Author: Suma Sreekumar

ഞാൻ സുമാ ശ്രീകുമാർ . വള്ളുവനാടൻ ദേശത്ത് ഉൾപ്പെടുന്ന കല്ലുവഴിയാണ് സ്വദേശം. ചെറുകഥകൾ എഴുതാറുണ്ട്. നൂൽപ്പാല പ്പഥികർ എന്ന ചെറുകഥാ സമാഹാരം പ്രവദയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഥ: നെയ്പ്പായസം രചന : മാധവിക്കുട്ടി സാഹിത്യം ഉള്ള കാലമത്രയും അഥവാ ഭാഷയും വായനയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന രചനകൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ സമ്മാനിച്ച രചയിതാവാണ് മാധവിക്കുട്ടി അഥവാ കമലാദാസ്, വി. എം നായരുടേയും പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടേയും മകളായി ജനിച്ച ആമി. ജീവിതത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ നാലപ്പാട്ടെ നാട്ടിൻപുറ ഗന്ധമറിഞ്ഞു വളർന്ന അവർ, പിന്നീട് കൽക്കട്ടയിലേക്ക് പറിച്ചുനടപ്പെട്ടു. വളരെ ചെറുപ്രായത്തിൽ മാധവദാസിൻ്റ ഭാര്യയായി ഏറെ വർഷങ്ങൾ ജീവിച്ച കമലാദാസ് ജീവിതത്തിൻ്റെ അവസാന വർഷങ്ങളിൽ വിവാദങ്ങൾക്ക് നടുവിലൂടെ നടന്നുനീങ്ങി കമലാസുരയ്യയായും ജീവിച്ചു മരിച്ചു. കാല്പനികതയിൽ കുതിർന്ന പ്രണയ ത്തൂലികയിൽ നിന്നുതിർന്നു വീണ മലയാളവും ഇംഗ്ലീഷും ഭാഷകളിലെ കാലാതീതമായ മനസ്സുകൾ കാലങ്ങളോളം ജീവിക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ കൊതിക്കുന്ന മനസ്സ്, ഏകാന്ത ജീവിതം നൽകിയ തടവറയിലെ ഒറ്റപ്പെടലിൽ നിന്നും വിരസതയിൽ നിന്നും രക്ഷപ്പെടൽ എന്ന നിലയിൽ ആരെയൊക്കെയോ വിശ്വസിച്ച് ഒന്നും നേടാനാവാതെ അവസാന നാളുകൾ തള്ളിനീക്കേണ്ടി വന്ന ഹതഭാഗ്യ !…

Read More

മഴയോടുള്ള അദമ്യമായ പ്രണയം… അതെപ്പോൾ എങ്ങനെ തുടങ്ങി എന്നറിയില്ല. കുഞ്ഞുന്നാളിൽ ഓട്ടിൻപുറത്ത് ചിതറിയിരുന്ന താളാത്മകതയോട് തോന്നിയതാണോ? ഇറയത്തുനിന്നൂർന്നുവീഴുമ്പോൾ മുറ്റത്തുതീർക്കുന്ന കൊച്ചുകുളങ്ങളിൽ ഒഴുക്കിയ കടലാസ്സുതോണിയിൽനിന്നുദിച്ചതാണോ? അതോ ആരും കാണാതെ മഴയത്ത് കോലമ്മലയുടെ മുകളിലേക്കോടിക്കയറുമ്പോൾ മുഖത്ത് വാരിവിതറിയ ചരൽക്കല്ലുകളോടുള്ള ഇഷ്ടമോ? അറിയില്ല! ഓർമ്മകളുടെ ചുരുളുകൾ നിവർത്തുമ്പോഴും പിടിതരാതെയവൾ ഒഴിഞ്ഞുമാറി.  ഋതുചക്രത്തിരിച്ചിലിൽ മറയുന്ന കാലങ്ങളിൽ മഴക്കാലം കൊതിയോടെ കാത്തിരുന്നതുമാത്രം ഓർമ്മവരുന്നു.  പ്രായം നിറച്ചാർത്തേകുമ്പോൾ പൂത്തുലഞ്ഞുനിൽക്കുന്ന ഉന്മാദിനിയെപ്പോലവൾ മോഹിപ്പിച്ചു.  അനന്തകോടിനക്ഷത്രങ്ങൾക്കിടയിൽ ചിരിതൂകിനിൽക്കുന്ന പനിമതിയെക്കാൾ സുന്ദരിയാണ് നൂലായ് എന്നിലേക്കിറങ്ങിവരുന്ന എന്റെ കാമുകി… സ്വപ്നങ്ങളിൽ സപ്തസ്വരം മീട്ടിയിരുന്നവൾ.  ഇന്ന് നടുവൊടിഞ്ഞ് ആർക്കും വേണ്ടാത്ത മാംസപിണ്ഡമായ് മുകളിലേക്കു നോക്കി, മലർന്നുകിടക്കുമ്പോഴും മഴയുടെ സംഗീതംമാത്രമാണാശ്വാസം…  അല്ലെങ്കിലും ആകാശത്തിനും ഭൂമിക്കുമിടയിലെ പ്രഹേളികയല്ലേ ജീവിതം… ? മൂന്നു ദിവസമായി ഇടതടവില്ലാതെ മഴ തിമർത്തുപെയ്യുകയാണ്. അതിലൂടെ ഇറങ്ങിനടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അല്പം കിന്നാരമോതാമായിരുന്നു.  മഴയുടെ പ്രഹരത്തിൽ മറ്റൊന്നും കാണാനോ കേൾക്കാനോ കഴിഞ്ഞില്ല.  അടുത്തവീടുകളിലുള്ളവർമുഴുവൻ കൈയില്‍ കിട്ടിയതുമെടുത്ത് അഭയകേന്ദ്രങ്ങൾ തേടിപ്പാഞ്ഞെന്നു തോന്നുന്നു. ഓട്ടപ്പാച്ചിലിൽ എല്ലാവരുമയാളെ മറന്നു.  അല്ലെങ്കിലും ഇങ്ങനെ മലർന്നുള്ള…

Read More

കാറിൽ കേറാൻ നേരം മാറ്റി നിർത്തി ഉപദേശം നൽകുമ്പോൾ കാന്തി ഭായിയുടെ ശ്വാസത്തിലെ പാൻ മസാലയിൽ കുഴഞ്ഞ ബിയറിന്റെ മണമടിച്ചപ്പോൾ രുപാനിക്ക് ഓക്കാനം വന്നെങ്കിലുമവൾ ശ്വാസമടക്കി നിന്നു. മുഖത്ത് അങ്ങനെ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാൽ ചിലപ്പോൾ ബിയറിന്റെ കുപ്പിയെടുത്തു തലയിലൂടെയൊഴിക്കാനും മടിക്കില്ലവർ. കുഞ്ഞുനാൾ മുതൽ വളർത്തിയെന്ന പരിഗണനയിൽ അല്പമെങ്കിലുമിളവ് അവൾക്ക് മാത്രമാണ് സേവാസദനിലുള്ളത്. ബാക്കിയെല്ലാവരും അവരുടെ അടിമകൾ തന്നെ… അവളെ ക്ലബ് ഡാൻസിനൊ ഉന്നതൻമാരുടെ വീട്ടിലെ നൃത്ത പരിപാടികൾക്കൊ മാത്രമെ വിടാറുള്ളു… അതും അപൂർവ്വമായി മാത്രം.  ഇതിപ്പോളാദ്യമായാണ് ഒരാളുടെ കൂടെ ഒരു ദിവസം വാടകക്ക് വിടുന്നത്… ഡാൻസിനാണെന്ന് തന്നെയാണ് രൂപാനിയും ധരിച്ചു വച്ചിരിക്കുന്നത്. ബാഗുമെടുത്ത് കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു. ആദ്യമായാണ് കാന്തി ഭായിയുടെ അകമ്പടിയില്ലാതെ പുറംലോകം കാണുന്നത്. ആ സന്തോഷത്തിന്റെയലകൾ അവളുടെ മുഖത്ത് വ്യക്തമായിരുന്നു. പിന്നിയ മുടി മുന്നിലേക്കിട്ട് ആഢംബരമായി ചാരിയിരുന്നപ്പോഴാണ് കണ്ണാടിയിലൂടെ നോക്കുന്ന ഡ്രൈവിങ്ങ് സീറ്റിലെ മധ്യവയസ്കനെ ശ്രദ്ധിച്ചത്. കുറ്റിത്തല മുടിയും ഇടുങ്ങിയ കണ്ണൂകളുമുള്ള വെളുത്തു തടിച്ചയാൾ……

Read More

ചിങ്ങത്തിലും തിരിമുറിയാ മഴ പെയ്തുകൊണ്ടേയിരുന്നു. മനസ്സും ശരീരവും കാലാവസ്ഥയ്ക്കനുസരിച്ചെന്ന പോലെ പ്രസരിപ്പില്ലാത്തതിനാൽ ഒന്നിനും തോന്നുന്നില്ല.  നല്ല പനിയും കുളിരും. സമയം ഉച്ചയാവാറായി.  രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ജോലിക്ക് പോവുന്നതിന് മുൻപ് അച്ഛൻ വെച്ച കഞ്ഞിയിരിപ്പുണ്ടാവും. കഴിച്ചാലോ….   അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരു പത്തു തവണയെങ്കിലും വന്ന് വിളിച്ചിട്ടുണ്ടാവും.  ചുക്കുകാപ്പിയും ആവിപിടിക്കലും നെറ്റിയിൽ നനഞ്ഞ തുണിയിടലും എന്നു വേണ്ട ഓരോ കാര്യങ്ങൾ പറഞ്ഞ് അടുത്തു തന്നെയുണ്ടാവും. രസവും ചുട്ടപപ്പടവും ചമ്മന്തിയും കഞ്ഞിയുമൊക്കെയൊരുക്കി പല പ്രാവശ്യം വന്നു വിളിച്ചിട്ടുണ്ടാവും.  തന്നേക്കാൾ വെപ്രാളം അമ്മക്കാവും…   സുധീ ഇതു കഴിക്ക്, അതു പുരട്ട് എന്ന് നൂറുകാര്യങ്ങൾ പറഞ്ഞ് കൂടെയിരിക്കും…   നെടുവീർപ്പോടെയവൻ ഓർത്തു. പക്ഷേ അന്ന് അതൊരലോസരം തന്നെയായിരുന്നു. അമ്മയ്ക്ക് അടുക്കളയിൽ പണിയൊന്നും ഇല്ലേ…   കുറച്ചു സ്വസ്ഥത തരുമോ ? എന്നൊക്കെ ചോദിച്ചിരുന്നതോർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി. നെറ്റിയിൽ പൊള്ളുന്ന പോലെ…   തലയാകെ പെരുക്കുന്നു.  ദേഹം നന്നായി വിയർത്തു. പനി വിടാനാവും.. …

Read More

മനുഷ്യർ പലപ്പോഴും നിസ്സഹായരാണ്. ആ നിസ്സഹായതയിൽ അറ്റം കാണാതെ മുങ്ങിത്തപ്പുമ്പോൾ  സ്വയം ചോദിക്കാറുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്? ദൈവം എന്നോടു മാത്രം അനീതി കാണിക്കുന്നു. സുനന്ദയുടെ എന്നത്തേയും പരാതിയാണ്. ചിലപ്പോഴെങ്കിലും ഒരവിശ്വാസിയായി മാറാറുണ്ട്.  അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. ഓർമ്മവെച്ച കാലം മുതൽ അമ്മയായിരുന്നു എല്ലാം. നാട്ടിൻ പുറത്തെ ചെറിയ അമ്പലത്തിൽ മാല കെട്ടി ജീവിച്ചിരുന്ന ദേവകി വാരസ്യാരുടെ മോൾക്ക് വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്പലത്തിലെ നേദ്യച്ചോറു കഴിച്ച്  വിശപ്പടക്കിയിരുന്ന കാലമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ടാവാം ഉണ്ടില്ലെങ്കിലും മകളെ പഠിപ്പിക്കണമെന്ന വാശിയിൽ അമ്മ ഉറച്ചു നിന്നു.  പാട്ടും ഡാൻസും എല്ലാം പഠിപ്പിച്ചു. “താളിൽ ഉപ്പിടാനില്ല, താലിക്കു മുത്തു വേണം ” ഉണ്ണാനും ഉടുക്കാനും ഇല്ല. അപ്പോഴാണ് ഡാൻസും കൂത്തും,  ” ഫീസ് കൊടുക്കാൻ കടം ചോദിക്കുമ്പോൾ പലരും കളിയാക്കാറുണ്ട്.  ആരോഗ്യം നഷ്ടപ്പെടുന്നതുവരെ അമ്മ എന്തെല്ലാം ചെയ്തിരുന്നു എന്നോർക്കുമ്പോൾ അദ്ഭുതമാണ്. പല സ്ഥലത്തും പൂജക്ക് പൂവു ശേഖരിച്ചു കൊടുക്കുക, അരിപ്പൊടിയുണ്ടാക്കിക്കൊടുക്കുക,…

Read More

ഫറയെ തിരഞ്ഞു മടുത്ത നാളുകളിലെപ്പഴോ മനസ്സിൽ തോന്നിയ ആശയങ്ങൾ കാൻവാസിൽ പകർത്താൻ തുടങ്ങി. പക്ഷേ വരയ്ക്കുന്ന സ്ത്രീരൂപങ്ങൾക്കെല്ലാം അവളുടെഛായയായിരുന്നോ? അതോ കാണുന്ന ചിത്രങ്ങളിലെല്ലാം ആ മുഖം തെളിയുന്നതാണോ ? ഇതിപ്പോൾ പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ മുപ്പതാമത്തെ ചിത്രപ്രദർശനമാണ്. ഏതെങ്കിലും സ്ഥലത്ത് ഫറയെ കണ്ടാലോ എന്ന ചിന്തയിലുള്ള യാത്ര. ഡൽഹിയിലും ഹരിയാനയിലും അജ്മീറിലുമെല്ലാം ആ മുഖം പരതി നടന്നെങ്കിലും നിരാശയായിരുന്നു ഫലം.  ഏറെനേരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ ചുവപ്പിലേക്ക് നോക്കിനിൽക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. ഫറയ്ക്കേറെ പ്രിയപ്പെട്ട ഗുൽമോഹർ പൂക്കളെ കാൻവാസിലാക്കിയത് എന്നെങ്കിലും അവളെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു. കുറേനേരം നോക്കിനിന്നശേഷം അയാളതിലൂടെ വിരലുകളോടിച്ച് തിരിഞ്ഞുനിന്നു സാഗറിനെ നോക്കി ചോദിച്ചു,  ” ഈ ചിത്രം ഇതു വിൽക്കാനാണോ?” “അല്ല… ആ ഭാഗത്തുള്ള ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത് ” ഫറയുടെ ഇഷ്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളിലൊന്നിൽ ചെറുപ്പക്കാരൻ തൊട്ടതിന്റെ അസഹ്യത ആ സ്വരത്തിൽ നിഴലിച്ചിരുന്നു.  പക്ഷേ എന്തോ അയാൾ മറുപുറത്തേക്കു പോവാതെ ആ ഭാഗത്തുതന്നെ നിലയുറപ്പിച്ചു. ” ഇതിലേതെങ്കിലും കിട്ടുമെങ്കിൽ വാങ്ങിക്കാമായിരുന്നു ” വീണ്ടുമായാൾ…

Read More

 മണിക്കൂറുകളായി തുടരുന്ന ഓൺലൈൻ ജോലി മതിയാക്കി ജീവൻ തൻ്റെ ലാപ് ടോപ്പ് ഓഫ് ചെയ്തു. പരിമിതികൾ തളയ്ക്കുന്ന തടവറയിൽ നിന്നു പുറത്തു ചാടാൻ സാധിക്കാത്ത വീർപ്പുമുട്ടലിൽ മനസ്സും ശരീരവും ഒരുപോലെ തളരുന്നു.  തളർന്നുറങ്ങുന്ന നീതിയെ നോക്കിയപ്പോൾ അവന് സഹതാപം കൂടി. ബെഡിൽ ഇരുന്നു പണിയെടുക്കാനാണ് അവൾക്ക് താല്പര്യം. പിടിച്ചു നിൽക്കാൻ വയ്യാതെയാവുമ്പോൾ തനിയെ മറഞ്ഞു വീഴും.  ഓഫ് ചെയ്യാൻ മറന്ന അവളുടെ ലാപ് ടോപ്പിൽ നിന്നു വരുന്ന വെളിച്ചം പരത്തുന്ന ശല്യം ഒഴിവാക്കാൻ ജീവൻ അതിൽ വിരലമർത്തി. ബാക്ക് ഗ്രൗണ്ട് സ്ക്രീനിൽ പണ്ടെന്നോ സെറ്റ് ചെയ്തു വെച്ച കുസൃതിക്കുടുക്കയുടെ ചിത്രം മാഞ്ഞു പോവാൻ ചെറുതായി വൈമനസ്യം കാണിച്ചു.  നാളെ നാലാം വിവാഹ വാർഷികമാണെന്ന ഫോണിൻ്റെ ഓർമ്മപ്പെടുത്തൽ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. റിമൈൻഡർ സെറ്റിങ്ങ് ഇല്ലായിരുന്നെങ്കിൽ ഓർക്കണമെന്നില്ല. ഓർത്തിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജീവൻമരണ പോരാട്ടത്തിനിടയിൽ ഇതിനൊക്കെ എന്തു പ്രസക്തി ? പുറത്തെ ഡിസംബറിലെ മഞ്ഞ് അകത്തേക്ക് വന്ന് സാന്നിദ്ധ്യമറിയിക്കാൻ തുടങ്ങി. ഉറങ്ങിക്കിടക്കുന്ന നീതിയെ…

Read More

കാലങ്ങൾക്ക് ശേഷം മലയാള ഭാഷയുടെ ആത്മാവിനെ തൊട്ടുണർത്തിയ ചിത്രമാണ് സർവ്വം മായ… മലയാളിയുടെ നൊസ്റ്റാൾജിയയായ മണിച്ചിത്രത്താഴ്, കിലുക്കം, നിറം എന്നീ സിനിമകളുടെ നിഴൽ എവിടെയോ ഉണ്ട് എന്നു തോന്നിപ്പിക്കുന്ന വിധത്തിലൊരു സിനിമ. സത്യൻ അന്തിക്കാടിൻ്റെ കഴിവുകൾ അതേ പടി പകർന്നു കിട്ടിയ സംവിധായകൻ അഖിൽ സത്യൻ സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണെന്നു പറയാൻ സാധിക്കും. മുഴുനീള സംഗീത – സെൻറി കോമ്പിനേഷൻ എന്നു പറയാവുന്ന ചിത്രം. ഇതിലെ ടൈമിങ്ങും അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ക്യാമറയിൽ സുന്ദരമായി പകർത്തിയിരിയ്ക്കുന്നു. നിവിൻ പോളിയുടെ അഭിനയത്തിനൊപ്പമുയരാൻ റിയ ഷിബുവിൻ്റെ ന്യൂജൻ പ്രേതത്തിന് സാധിച്ചിട്ടുണ്ട് എന്നത് വലിയ വിജയമാണ്. ഇത്രയും സുന്ദരിയായി, ഇളം തെന്നൽ പോലെ ഒഴുകി വരുന്ന പ്രേതത്തിൻ്റെ ക്യൂട്ട് നെസ്സ് പറയാതെ വയ്യ! അത് ചിലപ്പോഴെങ്കിലും നിവിൻ്റെ പ്രഭേന്ദുവിനേക്കാൾ ഒരു പടി മുന്നിലായിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല. അജു വർഗീസിൻ്റെ മുഴുനീള സാന്നിദ്ധ്യം നന്നായി യോജിച്ചു പോവുന്നു. കഥയുമായി യോജിക്കാത്ത ഒരു കഥാപാത്രമോ,…

Read More

പതിവുപോലെ അന്നും അലീന ദിൽജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെപ്പോലെ…   പുതുതായി ചെയ്ത ഒരു ഗസൽ പാടാമെന്ന് പറഞ്ഞിരുന്നു. അതോർത്തപ്പോൾത്തന്നെ അലീനക്കുള്ളിൽ കുളിരുകോരി. ആരാണോ എന്താണോ അറിയാതെ തുടങ്ങിയ ബന്ധം. പക്ഷേ ഇന്ന് ആരോരുമില്ലാത്ത അലീനയുടെ കുളിരോർമയാണ് ദിൽജിത്ത് ! ഉത്തരേന്ത്യൻ ഗസൽ സംസ്കാരത്തിന്റെ ആൾ രൂപം.   പങ്കജ് ഉദാസ്ഗസലിൽ ആരാധനമൂത്ത് ഭ്രാന്തായിനടന്നിരുന്നതിനിടക്കാണ് ദിൽജിത്തിനെ അറിയുന്നത്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഉത്തരേന്ത്യയുടെഭാഗമായിരുന്നവൾ ആ ജോലി അവസാനിച്ചതോടെ കേരളഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ നിരാശയിൽ എറെക്കാലം കടന്നുപോയി.   അഗോരമോളിലെ റെസ്റ്റോറണ്ടിലെ ശീതീകരിച്ച മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒഴുകിവരുന്ന നേർത്ത ഗസലും ബേൽപ്പുരിയുമെല്ലാം സ്വപ്നമായിത്തീർന്നു.   അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടൽ പൂർണമായി. എത്ര ശ്രമിച്ചിട്ടും നാട്ടിലെ ഒന്നും ഇഷ്ടപ്പെടുന്നില്ല.പഴയ സുഹൃത്തുക്കളുടെ ഗ്രൂപ്പുപരിചയത്തിൽ ഉടലെടുത്ത അകലങ്ങളിലെ സൗഹൃദം അല്പം ആശ്വാസമായി….   ഗ്രൂപ്പിൽ വന്ന ഗസൽ എത്രതവണ കേട്ടെന്നറിയില്ല… ഉള്ളിലുണർന്ന അനുഭൂതി കൂടിയപ്പോൾ വ്യക്തിപരമായി അഭിനന്ദിക്കണമെന്ന് തോന്നി. ആ…

Read More

എന്റെ പ്രിയ ആദിദേവ്! വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ സ്വന്തം എഴുത്തുകാരൻ എന്നും തമ്മിൽ കാണാനും സംസാരിക്കാനും അവസരമുള്ളപ്പോൾ നിന്നോടുള്ള സ്നേഹം ആസ്വദിച്ചിരുന്നോ? പലതവണ നീ എന്നോടടുക്കാൻ ശ്രമിച്ചപ്പോഴും ബോധപൂർവം ഞാൻതന്നെയാണ് അതിനൊരതിർവരമ്പിട്ടിരുന്നത് എന്നും ഭംഗിയിൽ ഉടുത്തൊരുങ്ങി, കോളേജിൽ വന്നിരുന്നത് നിന്നെക്കാണാൻ മാത്രമായിരുന്നു. പക്ഷേ, അടുത്തുവരുമ്പോൾ എന്തൊ ഒരു ശ്വാസംമുട്ടൽ.. അതുപോലെ ഒരു ദിവസം നിന്നെ കാണാതിരുന്നാലും.. അതെന്തായിരുന്നു ആദീ? ഒരുപക്ഷേ, എനിക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് നീ എന്ന തോന്നലാണോ? അല്ലെങ്കിൽ പ്രണയം വിലക്കപ്പെട്ട വികാരമെന്ന തോന്നലോ? അറിയില്ല… ഒന്നുമാത്രം അറിയാം നിന്നെ ഞാനെന്റെ ജീവനെക്കാൾ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ, സ്നേഹക്കൂടുതലിൽ വരുന്ന പ്രശ്നങ്ങളാവാം.. ആരെങ്കിലും നിന്നെ നോക്കുന്നതു കാണുമ്പോൾ മനസ്സു പിടയും… പിന്നെ അന്നുമുഴുവൻ ഉറങ്ങാറില്ല. നീയുള്ള സദസ്സിൽ പാടാനാരെങ്കിലും നിർബന്ധിച്ചാൽ തൊണ്ട വരളും. അകലെനിന്നുള്ള ആരാധനയുടെ സുഖം… അതൊന്നു വേറേതന്നെയാണ്. ഇന്ന് അവിചാരിതമായാണ്…

Read More