Author: Suma Sreekumar

ഞാൻ സുമാ ശ്രീകുമാർ . വള്ളുവനാടൻ ദേശത്ത് ഉൾപ്പെടുന്ന കല്ലുവഴിയാണ് സ്വദേശം. ചെറുകഥകൾ എഴുതാറുണ്ട്. നൂൽപ്പാല പ്പഥികർ എന്ന ചെറുകഥാ സമാഹാരം പ്രവദയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്റെ പ്രിയ ആദിദേവ്! വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ സ്വന്തം എഴുത്തുകാരൻ എന്നും തമ്മിൽ കാണാനും സംസാരിക്കാനും അവസരമുള്ളപ്പോൾ നിന്നോടുള്ള സ്നേഹം ആസ്വദിച്ചിരുന്നോ? പലതവണ നീ എന്നോടടുക്കാൻ ശ്രമിച്ചപ്പോഴും ബോധപൂർവം ഞാൻതന്നെയാണ് അതിനൊരതിർവരമ്പിട്ടിരുന്നത് എന്നും ഭംഗിയിൽ ഉടുത്തൊരുങ്ങി, കോളേജിൽ വന്നിരുന്നത് നിന്നെക്കാണാൻ മാത്രമായിരുന്നു. പക്ഷേ, അടുത്തുവരുമ്പോൾ എന്തൊ ഒരു ശ്വാസംമുട്ടൽ.. അതുപോലെ ഒരു ദിവസം നിന്നെ കാണാതിരുന്നാലും.. അതെന്തായിരുന്നു ആദീ? ഒരുപക്ഷേ, എനിക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് നീ എന്ന തോന്നലാണോ? അല്ലെങ്കിൽ പ്രണയം വിലക്കപ്പെട്ട വികാരമെന്ന തോന്നലോ? അറിയില്ല… ഒന്നുമാത്രം അറിയാം നിന്നെ ഞാനെന്റെ ജീവനെക്കാൾ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ, സ്നേഹക്കൂടുതലിൽ വരുന്ന പ്രശ്നങ്ങളാവാം.. ആരെങ്കിലും നിന്നെ നോക്കുന്നതു കാണുമ്പോൾ മനസ്സു പിടയും… പിന്നെ അന്നുമുഴുവൻ ഉറങ്ങാറില്ല. നീയുള്ള സദസ്സിൽ പാടാനാരെങ്കിലും നിർബന്ധിച്ചാൽ തൊണ്ട വരളും. അകലെനിന്നുള്ള ആരാധനയുടെ സുഖം… അതൊന്നു വേറേതന്നെയാണ്. ഇന്ന് അവിചാരിതമായാണ്…

Read More

ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഊർമ്മിള നാലുപാടും നോക്കി നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ കണ്ട തീർത്ഥക്കുളം അവരുടെ കണ്ണുകളിൽ പ്രകാശം നൽകി. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ ദ്വാരപാലകർ ഓർമ്മിപ്പിച്ചു. ” അമ്മാ ചെരുപ്പ് പുറത്ത് ഉരി വെച്ചു വരൂ ” നശിച്ച ഓർമ്മക്കുറവിനെ ശപിച്ച് താഴേക്കിറങ്ങി. ചെരിപ്പൂരിയിട്ട് വീണ്ടും മുന്നോട്ട് നടന്ന് പടിക്കെട്ടുകൾ കയറി ക്ഷേത്രത്തിനകത്തേക്ക് കടന്നു.നിരന്നു കിടക്കുന്ന മണൽ വിരിച്ചിട്ട ക്ഷേത്ര മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവസാനമായി അവിടെ വന്നപ്പോൾ വേണുവേട്ടൻ്റെ കൈ പിടിച്ച് മണൽത്തരികളിൽ ചവിട്ടി നടന്നതോർത്തു. അത് എപ്പോഴായിരുന്നു ? ഓർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. വലതു വശത്തുള്ള മണ്ഡപത്തിൽ നിന്നുയരുന്ന ഭക്തിയുടെ ശബ്ദം ശ്രവിച്ച് അല്പനേരം അവിടെ നിന്നു. വീണ്ടും മുന്നോട്ട് നടന്ന് ദർശനത്തിനുള്ള വരിയിൽ നിന്നു. വരി പുതുക്കെ ഇളകിത്തുടങ്ങി. ” ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ നടന്നു നീങ്ങുമ്പോൾ ഉയർന്നു കേട്ട ഭക്തി…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം.. 8 ഡോക്ടർ ഫ്രീയാണെന്നു പറഞ്ഞ സമയമായെന്ന് ക്ലോക്കിലെ സൂചികൾ പറഞ്ഞപ്പോൾ ഗായത്രി പതിയേ ഫോണെടുത്തു. “പറയൂ ഗായത്രീ…. ” മറുതലയ്ക്കലെ സ്വരം … മഹാബലിപുരംയാത്രയെപ്പറ്റി കേട്ടപ്പോൾ ഒരുനിമിഷത്തെ മൗനത്തിനുശേഷം ഡോക്ടർ തുടർന്നു: ” ഇപ്പോൾ ഇങ്ങനെയൊരു യാത്രപോവരുത് . ഒരുഭാഗം തടാകവും ചതുപ്പും മറുഭാഗം കടലുമായ പ്രദേശമാണ് മഹാബലിപുരം – അങ്ങനെയൊരു സ്ഥലത്തേക്കു പോവുന്നതിന്റെ റിസ്ക് ഞാൻ പറയാതെതന്നെ ഗായത്രിക്കറിയാമല്ലോ ?” ” എനിക്കറിയാം ഡോക്ടർ പക്ഷേ ഈ അവസ്ഥയ്ക്കൊരു മാറ്റം ഉടനെയെങ്ങുമുണ്ടാവില്ല… ഒരുപക്ഷേ ജീവിതാവസാനംവരെ ! അതുകൊണ്ടുതന്നെ വരുന്നതുപോലെ നേരിടാമെന്ന ചിന്തയിലാണിപ്പോൾ ” “ഇപ്പോഴത്തെ ഈ മാനസികാവസ്ഥയിൽ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഗായത്രി തണുത്ത മനസ്സോടെ ചിന്തിക്കൂ… ” ” ഇല്ല ഡോക്ടർ ഇതിന്റെ സങ്കീർണ്ണത എനിക്കറിയാം. പക്ഷേ, ഈ വീർപ്പുമുട്ടൽ സഹിക്കാവുന്നതിനുമപ്പുറത്താണ്… രാം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന കാര്യം ചിന്തിക്കാൻപോലുമാവില്ല… ഒരുമിച്ചുള്ള യാത്രയാണെങ്കിൽ പോയാൽ രണ്ടുപേരും… ഇല്ലെങ്കിൽ ഒരുമിച്ചു തിരിച്ചുവരും. ഇതെല്ലാം…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 7 ഡയറികളും ഷർട്ടുമെല്ലാം യഥാസ്ഥാനം വെച്ച് പെട്ടിയടച്ച് എഴുന്നേൽക്കുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ രൂപപ്പെടുന്നു . രാം മോഹന്റെ കുടുംബപാരമ്പര്യം പറഞ്ഞ് അച്ഛൻ എതിർത്തിരുന്നെങ്കിൽ എന്തു നിലപാടെടുത്തിട്ടുണ്ടാവും എന്നവൾ ഒരുപാടു പ്രാവശ്യം സ്വയം ചോദിച്ചു. ഒരുപക്ഷേ, അവിവാഹിതയായിത്തുടർന്നേക്കാം. കാരണം അച്ഛനിഷ്ടമല്ലാത്തതൊന്നും ചെയ്യാറില്ലല്ലോ… അച്ഛനുമങ്ങനെതന്നെയായിരുന്നു … ഒരിക്കൽപ്പോലുമൊരഭിപ്രായവ്യത്യാസം ഉണ്ടായതായി ഓർമ്മയില്ല. പക്ഷേ, റാമിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻപോലും സാധ്യമല്ല . അതറിയുന്നതുകൊണ്ടാവും അച്ഛനും നിശ്ശബ്ദത പാലിച്ചത്. ചിന്തകളുടെ വേലിയേറ്റത്തിൽ മുങ്ങിത്തപ്പിയിരിക്കുമ്പോഴാണ് വണ്ടിയുടെ ശബ്ദം കേട്ടത്. വണ്ടി നിറുത്തിയിട്ട് ഇറങ്ങിവരുന്ന രാoമോഹനെ നോക്കിക്കൊണ്ട് വാതിൽക്കൽത്തന്നെ നിന്നു. പ്രത്യേകിച്ചൊരു വ്യത്യാസവുമില്ല. അതേപുഞ്ചിരി… നോട്ടം…ഇപ്പോൾ റാം അറിഞ്ഞും അറിയാതെയും നിരീക്ഷിക്കൽ പതിവാക്കിയിരിക്കുകയാണ്. എപ്പോഴാണ് അസാധാരണമാവുന്നത്? എങ്ങനെയാണ് മാറ്റം തുടങ്ങുന്നത് ?എത്രസമയം നീണ്ടുനിൽക്കുന്നു ? ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്ലിപ്തത വരുത്താൻ സാധിച്ചാലോ എന്ന തോന്നലിൽനിന്നുരുത്തിരിഞ്ഞ നിരീക്ഷണം … ” നമുക്ക് മഹാബലിപുരംവരെ പോയാലോ? കുറെക്കാലമായുള്ള തന്റെ ആഗ്രഹമല്ലേ?” ചായ കുടിക്കുന്നതിനിടയിൽ റാം ചോദിച്ചു.ഒരുനിമിഷം…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ.ഭാഗം 6 “ഗായത്രി തളരരുത്.. കൂടുതൽ ശക്തിയോടെ കൂടെനിന്ന് രാം മോഹനെ തിരിച്ചുകൊണ്ടുവരണം ” മൗനം മുറിച്ചുകൊണ്ട് ഡോക്ടർ തുടർന്നു. “പരീക്ഷണങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും . അതതിജീവിക്കുകതന്നെയാണ് അതിനെ മറികടക്കാനുള്ള മാർഗ്ഗം ” “ഇതിന് എത്ര കാലം ചികിത്സ തുടരേണ്ടിവരും?” സംയമനം വീണ്ടെടുത്ത ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “അവിടെയും ചെറിയ പ്രശ്നമുണ്ട്. പാരമ്പര്യമായിക്കിട്ടിയ അസുഖമായതിനാൽ ഒന്നിൽക്കൂടുതൽ ജീനുകൾക്ക് ക്രമക്കേടുണ്ടാവും. ” അതുകൊണ്ടുതന്നെ എത്ര കാലം വേണ്ടിവരുമെന്നോ എത്രത്തോളം വിജയകരമാവുമെന്നോ പറയാൻ പ്രയാസമാണ്. ” ” എന്നുവെച്ചാൽ പരിപൂർണ്ണമായ തിരിച്ചുവരവ് സാധ്യമല്ല അല്ലേ? ” അല്പം വ്യക്തതക്കൂടുതലിനുവേണ്ടി ഗായത്രി ചോദിച്ചു. ” അങ്ങനെയല്ല രാം മോഹൻ അസാമാന്യബുദ്ധിശക്തിയുള്ളയാളാണ്. ചികിത്സയും ഗായത്രിയുടെ കരുതലും എല്ലാംകൂടെയാവുമ്പോൾ ശരിയായേക്കാം. പക്ഷേ. അതിന്റെ റിസ്ക് ഫാക്ടർ പറഞ്ഞു എന്നുമാത്രം ” . ഗായത്രിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഡോക്ടർ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു. “എനിക്കു മനസ്സിലായി ഡോക്ടർ … സത്യം പറഞ്ഞാൽ…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 5ഡോക്ടർ പതിയേ മിഴികൾ തുറന്നു…”രാം മോഹന് അമ്മ മാത്രമേ ഉള്ളൂ അല്ലേ?അച്ഛനെക്കുറിച്ചെന്തെങ്കിലും അറിയുമോ ?”ഗായത്രിയുടെ ആകാംക്ഷാഭരിതമായ കണ്ണകളിലേക്കു നോക്കി ഡോക്ടർ പതിയേ ചോദിച്ചു. അച്ഛന്റെ ഫോട്ടോപോലും കണ്ടിട്ടില്ലാത്ത ഗായത്രിക്ക് അമ്പരന്നുനിൽക്കാനല്ലേ കഴിയൂ…?”അറിയില്ല അല്ലേ ?”ഡോക്ടർ തുടർന്നു. ഇല്ലെന്നയർത്ഥത്തിൽ അവൾ പതിയേ തലയാട്ടി. “ഞാൻ പറയുന്ന കാര്യങ്ങൾ ഗായത്രി സമചിത്തതയോടെ ശ്രദ്ധിച്ചുകേൾക്കണം ” വലിയൊരു ദുരന്തവിവരണത്തിന് ആമുഖമെന്നോണം ഡോക്ടർ പറഞ്ഞു.അതു കേട്ടപ്പോള്‍ ഉള്ളിൽ വളർന്നുവന്നിരുന്ന ഭയം പത്തിവിടർത്തിയാടാൻ തുടങ്ങി.. “രാം മോഹന്റെയച്ഛൻ ആത്മഹത്യചെയ്തതാണ്.അതിനു ശേഷമെപ്പഴോ ആയിരിക്കാം അമ്മ ഗായത്രി ഇപ്പോൾ കാണുന്ന ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞത്. “തെല്ലിട മൗനംപൂണ്ട് ഡോക്ടർ തുടർന്നു.”അദ്ദേഹം ഒരു മാനസികരോഗിയിരുന്നു. അച്ഛന്റെയച്ഛനും അതുപോലെ മാനസികരോഗംതന്നെയായിരുന്നു.അദ്ദേഹവും ആത്മഹത്യചെയ്യുകയായിരുന്നു. ” അതേവഴിയിലൂടെയാണ് രാം മോഹന്റെയും യാത്ര. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ശോകത്തിന്റെ നേർത്ത ലാഞ്ഛനയുണ്ടായിരുന്നു.പിന്നീടു പറയാൻ വാക്കുകൾ കിട്ടാതെ ഡോക്ടർ അല്പനേരം ഗായത്രിയെ നോക്കി ഇരുന്നു.പ്രത്യേകിച്ചൊരു വികാരവും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല. ഒരു തരം ശൂന്യാവസ്ഥയിലെന്നതുപോലെ…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 4 പരിഹാറിനു മുന്നിൽ ഓട്ടോ നിറുത്തി, ഇറങ്ങിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയതുപോലെ തോന്നി. അന്ന് ട്രെയ്നിൽവെച്ചുകണ്ട പരിചയംമാത്രമല്ലേ ഉള്ളൂ.. എങ്ങനെയിതൊക്കെ അവതരിപ്പിക്കും? എന്നിങ്ങനെ ചിന്തകൾ കാടുപിടിച്ചുകിടന്നു. നിശബ്ദത പടർന്നുപിടിച്ച ഇരുനിലക്കെട്ടിടം. ഗേറ്റ് തുറന്നപ്പോൾ പേരറിയാത്ത മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച മുറ്റം . എന്തെന്നില്ലാത്ത ഒരു ശാന്തത കളിയാടുന്ന അന്തരീക്ഷം. അപരിചിതത്വത്തിന്റെ പരിഭ്രമം ഗായത്രിയുടെ മുഖത്ത് തെളിഞ്ഞുനിന്നിരുന്നു. വിവരങ്ങളന്വേഷിക്കാൻ റിസപ്ഷനിലിരുന്ന് പത്രം വായിക്കുന്ന പ്രായമുള്ളയാളുടെയടുത്ത് ചെന്നു. എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് അയാൾ ഇങ്ങോട്ടു ചോദിച്ചു “ഗായത്രിയല്ലേ?” “വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കൂ… ഡോക്ടർ റൗണ്ട്സിലാണ് ഇപ്പോൾ വരും.” തന്റെ പേരുസഹിതം പറഞ്ഞുവെച്ചതോർത്തപ്പോൾ അല്പം സമാധാനം തോന്നി. മുൻവശത്തെ ടേബിളിൽ കിടന്നിരുന്ന വാരിക വെറുതേ മറിച്ചുനോക്കിയിരിക്കുമ്പോഴും ഗായത്രിയുടെ മിഴികൾ ചുറ്റുപാടുകൾ ശ്രദ്ധിക്കുകയായിരുന്നു. കൽത്തൂണകളും ഉമ്മറത്തെ വലിയ ഉരുളിത്താമരക്കുളവും അതിനടുത്തുള്ള വലിയ രണ്ടു കൽവിളക്കും തൊട്ടപ്പുറത്തെ കുഞ്ഞൻ അക്വേറിയവും എല്ലാം വളരെ ഭംഗിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു. ഒരു നാലുകെട്ടിന്റെ…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം. 3അസ്വസ്ഥമായ ചിന്തകൾ പാറിനടക്കുന്ന മനസ്സിന് ഒരു തീരുമാനമെടുക്കാനാവുന്നില്ല. റാമിന്റെ പെരുമാറ്റം ഏറെ അന്യമായിത്തോന്നുന്നു. മിക്കവാറും സുഖമില്ലെന്ന് പറഞ്ഞ് കിടക്കും . ചിലപ്പോൾ അമിതഭക്തി … ഒരുപാടുനേരം സ്തോത്രവും പൂജയും. വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു. ആരോടാണ് ഒന്നു സംസാരിക്കുക. ഒരിക്കലും റാമിന്റെ കുറ്റങ്ങളോ കുറവുകളോ ആരുമായും പങ്കുവെച്ചിട്ടില്ല. അങ്ങനെയൊരവസരം ഉണ്ടാക്കിയിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ശരി. മൂന്നു വർഷത്തെ അകന്നുനിന്നുള്ള ആരാധനയും മൂന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതവും. ഇതിനിടയിൽ മോശമായ ഒരനുഭവംപോലുമുണ്ടായിട്ടില്ല. തന്റെ ഗവേഷണപ്രബന്ധം സമർപ്പിക്കാനും വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ പ്രോഗ്രാമുകളിലും കൂടെനിൽക്കാറുണ്ട്. അല്ല; തന്നേക്കാൾ ശ്രദ്ധ റാമാനായിരുന്നു എന്നു പറയുന്നതാവും സത്യം. ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയാണെന്ന് സ്വയം അഹങ്കരിച്ചിരുന്ന നാളുകൾ. എന്നാൽ ഇനി അതൊക്കെ ചിതലരിച്ച ഓർമ്മകൾമാത്രമാവുമോ? ഓരോ ദിവസം ചെല്ലുംതോറും തീർത്തും അപരിചിതനായി മാറിക്കൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിലനുഭവപ്പെടുന്ന ഏകാന്തത… വല്ലാത്ത ശ്വാസംമുട്ടൽ…. വയ്യാ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ വിങ്ങിപ്പൊട്ടിപ്പോവും . കൂടപ്പിറപ്പോ അതുപോലുള്ള അടുത്ത…

Read More

ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 2 ഏകദേശം പതിനഞ്ചു മിനുട്ട് തുടർന്നുകൊണ്ടിരുന്ന നടത്തം അവസാനിപ്പിച്ചുകൊണ്ട് രാം മണലിൽ ഇരുന്നു; തൊട്ടടുത്ത് ഗായത്രിയും. തീർത്തും വിജനമായ ആ സ്ഥലം ഗായത്രിക്കും ഇഷ്ടമായി. അങ്ങനെയൊരു സ്ഥലത്ത് ഒരുപക്ഷേ, ഉള്ളുതുറന്ന് സംസാരിച്ചേക്കാം എന്ന ചെറിയ ഒരു പ്രതീക്ഷ. അവർ ആവേശത്തോടെ തീരം പുണരാൻ വെമ്പുന്ന തിരകളെ നോക്കിയിരുന്നു. വലിയ തിരകൾക്കിടയിൽ മുങ്ങിപ്പോവുന്ന കുഞ്ഞൻതിരമാലകൾ തീരംതൊടാനാവാതെ വിഷമത്തോടെ പിൻമാറുന്നു… മുഴുമിപ്പിക്കാതെ പാതിവഴിയിൽ കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങൾപോലെ. “രാമിനെന്താ വിഷമം ? എന്തായാലും എന്നോടു പറഞ്ഞുകൂടേ?” അവന്റെ കൈയില്‍ പിടിച്ച് ഗായത്രി ചോദിച്ചു.” എന്തു വിഷമം?” മറുചോദ്യത്തിൽ ഉത്തരമൊതുക്കി. “പിന്നെന്താ ഈ മാറ്റം ?” ഗായത്രിയും വിട്ടില്ല.. “എന്നോടു പറയാമെങ്കിൽ പറയൂ … ” മറുപടി പറയാതെ കൈ വിടുവിച്ച് അവൻ തിരമാലകളെ നോക്കിയിരുന്നു. “എനിക്ക് തീരേ പരിചയമില്ലാത്ത ആളെയാണ് ഇപ്പോൾ കുറച്ചുദിവസമായി കാണുന്നത് “. അവൻ കേൾക്കാത്ത ഭാവത്തിൽ തിരയെണ്ണൽ തുടരുന്നു… ചോദിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ അവളും…

Read More

ഭാഗം 1 “എന്താ റാം ആലോചിക്കുന്നത്? ” അനന്തതയിലേക്ക് മിഴിനട്ടിരിക്കുന്ന റാം മോഹന്റെ ചിന്തകൾക്ക് വിരാമമിടാനെന്നവണ്ണം ഗായത്രിയുടെ ചോദ്യം… അതവന്റെ ചെവിക്കു പുറത്തെവിടെയോ തട്ടത്തെറിച്ചകന്നുപോയി… എപ്പോഴും ചിന്തകളുടെ ചിറകിലേറിയ ഭാവം…  പ്രത്യേകിച്ച് ഒന്നിലും ഒരു താത്പര്യവുമില്ല… പലപ്പോഴും കുളിയും ഭക്ഷണം കഴിക്കലുംപോലും വല്ലാതെ നിർബന്ധിച്ചാൽമാത്രം. ഒരാഴ്ചയായി ഓഫീസിലും പോവുന്നില്ല..  ആ മാറ്റം ഗായത്രിയിൽ വല്ലാത്ത അസ്വസ്ഥത പടർത്തി. സദാ സമയവും കളിയും ചിരിയും തമാശയുമായി നടന്നിരുന്നയാൾ നിസ്സംഗതയുടെ ആൾരൂപമായിമാറി എന്നു വേണമെങ്കിൽ പറയാം…  രണ്ടാഴ്ച മുൻപ് രാത്രിയിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന വിയർപ്പിൽ കുളിച്ച റാം ഒരു കുപ്പി തണുത്ത വെള്ളം മുഴുവൻ കുടിച്ചതോർത്തു… നല്ല ക്ഷീണത്താൽ ഉറങ്ങിപ്പോയതിനാൽ അതിനുശേഷം എന്താണ് നടന്നതെന്ന് ഗായത്രിക്കും ഓർമ്മയില്ല.  എന്തുസ്വപ്നമാണ് കണ്ടതെന്ന് ആവർത്തിച്ചുചോദിച്ചിട്ടും റാം മറുപടി പറഞ്ഞതുമില്ല. രാവിലെ ഉണർന്നുനോക്കിയപ്പോൾ ജനാലയ്ക്കു പുറത്തേക്ക് മിഴിനട്ടിരിക്കുന്ന റാമിനെയാണ് കണ്ടത്.  രാത്രിമുതൽ ഇരിക്കുകയാണോ അതോ രാവിലെ എഴുന്നേറ്റ ശേഷമിരിക്കുന്നതാണൊ എന്നൊന്നും മനസ്സിലായില്ല. വല്ലപ്പോഴുംമാത്രം സംസാരിക്കും. ഒരു വാഗ്മിയെപ്പോലെ,…

Read More