“ചേട്ടാ…”
“ഉം…”
“പിന്നെ…”
“ഉം…”
“ചേട്ടാ…”
“നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..?
ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു…
“അതുപിന്നെ… എല്ലാരും ചോദിക്കുന്നു..”
“ആ ചോദിക്കട്ടെ….”
“എന്താന്ന് ചോദിക്ക്…”
“ആ… എന്താ?”
“മധുവിധു യാത്രയൊക്കെ കഴിഞ്ഞോന്ന്…”
“കഴിഞ്ഞെന്ന് പറഞ്ഞില്ലേ നീ…”
“ങേ… അതെപ്പോ?”
“പിന്നെ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ പോയതെവിടാന്നാ വിചാരം?”
“എവിടാ..?
“ടീ.. നീ തങ്കശ്ശേരി ലൈറ്റ് ഹൌസ് കണ്ടില്ലേ? കൊല്ലം കളക്ടറേറ്റ് കണ്ടില്ലേ? എന്തിന് ജില്ലാ ജയിൽ വരെ കാണിച്ചു തന്നില്ലേ? എല്ലാം പോട്ടെ നിന്നെ ആദ്യമായി ട്രെയിനിൽ കയറ്റിയില്ലേ? ഇത്രയും റിച്ച് ഒരു മധുവിധു യാത്ര വേറെ ആർക്ക് കിട്ടിക്കാണും?”
“ടീ അടുത്ത ആഴ്ച നിന്നെ ഞാൻ എവിടാ കൊണ്ടുപോകുന്നതെന്ന് അറിയാമോ?”
“എവിടാ?” ആഹ്ലാദം അടക്കി ഞാൻ ചോദിച്ചു.
“വേളാങ്കണ്ണി തുയ്യം പള്ളിയിൽ…”
“അത് തമിഴ്നാട്ടിൽ അല്ലെ?”
“അയ്യേ അതല്ല… കൊല്ലത്തെ തുയ്യം പള്ളി…”
ഇനിയും യാത്ര പോകാൻ വയ്യാതെ ഞാൻ തിരിഞ്ഞു കിടന്നു…