അന്ന് നമ്മൾ ഇരുപതുകളിലായിരുന്നു
അന്ന്..
എന്റെ കണ്ണുകളിലേക്കുറ്റു നീ നോക്കിയിരിക്കേ ഞാൻ ചോദിച്ചു,
” പ്രായം അറുപതായാലും നീയെന്നെ ഇങ്ങനെ പ്രണയിക്കുമോ?”
“എന്താ സംശയം ?”
എത്ര പെട്ടെന്നായിരുന്നു മറുപടി!
എന്നിട്ടും…
നമ്മൾ കണ്ണിൽ നോക്കാതായി
തമ്മിൽ മിണ്ടാതായി
തൊടാതായി
കൈകോർത്തു നടക്കാതായി
ഒരുമിച്ചുണ്ണാതായി, ഉറങ്ങാതായി
അന്ന് നമ്മൾ അറുപതുകളിലല്ലായിരുന്നു
മുപ്പതുകളിൽ..
വെറും മുപ്പതുകളിൽ..