ഒറ്റയ്ക്കാവുന്നു….
ഒറ്റയ്ക്കാകുന്ന വേളയിലൊക്കെയും
അടയിരിക്കുന്ന പക്ഷിയെ
പോലെയാണവൾ….
പകലിനെ മറന്നു ഇരുട്ടിനെ
സ്നേഹിച്ചു നോവിന്റെ
തീക്ഷണചൂടിനെ പ്രണയിച്ചു
അവൾ തൂവലുകൾ പൊഴിക്കും…
വിഷാദമുട്ടകൾക്ക് അടയിരുന്നു
കൊണ്ടവൾ സങ്കടങ്ങളെ
വിരിയിച്ചെടുത്തു കൊണ്ടേയിരിക്കും….
വിരിഞ്ഞിറങ്ങുന്ന കുരുവിയുടെ
കുറുകലുകൾപോലെ നേരിയ
തേങ്ങലുകൾ കേൾക്കുമായിരിക്കാം ….
പൊഴിഞ്ഞ തൂവലുകൾ അവൾക്കായി
തണുപ്പ് പകർന്നേക്കാം..
എങ്കിലും…
എപ്പോഴൊക്കെയോ അവൾ
ഒറ്റയ്ക്കാവുന്നുണ്ട്..
അവൾക്കവളെ നഷ്ടമാവുന്നുണ്ട്…
അനു ✍️