“കുറെ നാളായി വിചാരിക്കുന്നു ഇക്കാ, മാമിടെ വീട്ടിൽ പോയി രണ്ടു ദിവസം താമസിക്കണം എന്ന്. മാമ മരിച്ചതിനു ശേഷം അങ്ങോട്ട് പോയിട്ടില്ല. ഫോൺ വിളിയെ ഉള്ളു. ” ഞാൻ രണ്ടു ദിവസം പൊയ്ക്കോട്ടേ ഇക്കാ ” ഫോൺ ചെയ്തപ്പോൾ ഇക്കാനോട് ആവശ്യം പറഞ്ഞപ്പോൾ വേഗം സമ്മതിച്ചു. “നീ പോയിട്ട് വാ. അവർക്കൊരു സന്തോഷം ആകും. നമ്മളൊക്കെയല്ലേ അവർക്കുള്ളു ഒരു ആശ്വാസത്തിന്.. ” ഇക്കാടെ സമ്മതത്തോടെ ഞാനും മക്കളും അങ്ങോട്ട് പോകാൻ തയ്യാറായി. എന്റെ ഉപ്പിടെ പെങ്ങളാ. എന്നെ ഒരുപാട് ഇഷ്ട്ടായിരുന്നു. ചെറുപ്പത്തിൽ എന്നെ നോക്കിയതൊക്കെ മാമി ആണെന്ന് ഉമ്മ എപ്പോളും പറയും മാമയുമായുള്ള കല്യാണം മാമിയെ വീട്ടിൽ കുറച്ചു അടുപ്പം കുറച്ചു. ഞാൻ മാത്രമേ ഇടയ്ക്കിടെ വിളിക്കാറുള്ളൂ. എന്റെ കല്യാണം കഴിഞ്ഞപ്പോൾ അതിനും കുറവ് വന്നു. ബന്ധങ്ങളുടെ കണ്ണികൾക്കു ഒരു അകൽച്ച വന്ന പോലെ. എല്ലാവരും അവരവരുടെ ലോകത്തേക്ക് ചുരുങ്ങി പോകുന്നു… അവർക്ക് രണ്ടു മക്കളാ. ആമിയും ആദിയും. നല്ല സ്നേഹമുള്ള…
Author: Anu Nazeer
കുഞ്ഞാമിന്റെ കെട്ടിയോന്റെ പിശുക്ക് നാട്ടില് മൊത്തം പാട്ടാണ്. അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്തവൻ എന്നൊക്കെ പറയുമെങ്കിലും ആമിടെ കാര്യത്തില് ഓനൊരു മുടക്കും വരുത്തില്ല. എന്നാലും ഓനൊരു വല്ലാത്ത പിശുക്കൻ തന്നെ. നാട്ടിലും വീട്ടിലും ഇങ്ങനെ പറയാത്തൊരു ആരൂല്യ. അങ്ങനെ ഒരു ദിവസം സ്വന്തം വീട്ടില് വിരുന്ന് വിളിച്ചപ്പോ പോവാൻ കുഞ്ഞാമിക്ക് മടി. ഉമ്മാക്ക് എന്തേലും കൊണ്ട് പോകണ്ടേ. കെട്ടിയോനോട് ചോദിച്ച ക്യാഷ് പോകുന്ന പണിയാണേൽ പോവണ്ട ന്നു പറയേം ചെയ്യും. അപ്പോഴാ ഓൾ പത്തായത്തില് ചാക്കിൽ നിറയെ ചേമ്പിന്റെ വിത്തുകൾ കണ്ടത്. ഉമ്മാക്ക് ഇഷ്ടവും ആണ്. കുറച്ചു പൊതിഞ്ഞു ബാഗിൽ വെച്ചു രണ്ട് പേരും കൂടെ വീട്ടില് പോയി. വീട്ടിലെത്തിയ ഉടനെ പൊതി കൊണ്ട് ഉമ്മാടെ കയ്യിലും വെച്ചു കൊടുത്ത്. ഇത് വരെ നടക്കാത്ത സംഭവമായത് കൊണ്ട്, വെറുതെ അല്ല ഈ വെയിലത്തും ഒരു മഴക്കാറ് എന്ന് ഉമ്മ ഒരു ആത്മഗതം പറഞ്ഞു പോയി. ഇത് കണ്ട കുഞ്ഞാമിക്ക് പെരുത്ത് ദേഷ്യം…
ഇന്ന് കാലത്ത് നെറ്റ് ഓൺ ചെയ്ത് ഫോൺ എടുത്തപ്പോ ആദ്യം മുന്നിൽ വന്നത് ഒരു ന്യൂസ് ആണ്. സ്ക്രോൾ ചെയ്തു പോകാൻ നേരം ആ ന്യൂസിലെ ഫോട്ടോ കണ്ട നേരം ഒരു കൗതുകം തോന്നി വായിക്കാൻ തോന്നി. ന്യൂസ് ഇങ്ങനെയാണ് 13 വയസുള്ള ഒരു കുട്ടി ഒരു വീട് വിട്ടു ഇറങ്ങി പോയിരിക്കുന്നു. അവന്റെ പ്രിയപ്പെട്ട കളർ പെൻസിൽ അവന്റെ സുഹൃത്തിനു കൊടുക്കണം എന്ന ഒരു കുറിപ്പെഴുതി വെച്ചിട്ടാണ് പോയിരിക്കുന്നത്. കത്തെഴുതി വെച്ചത് കൊണ്ട് ഓനെ കിട്ടി അധികം ദൂരത്തല്ലാത്ത സ്ഥലത്തു നിന്നും. എന്നാലും ഒന്നാലോചിച്ചു നോക്കിയേ ആ കുറച്ചു സമയം അവന്റെ അച്ഛൻ അമ്മ പ്രിയപ്പെട്ടവർ എത്ര വിഷമിച്ചു കാണും. ആദ്യമൊക്കെ വായിച്ചപ്പോ ഒരു തമാശ തോന്നിയെങ്കിലും പിന്നീട് മനസിൽ വല്ലാത്തൊരു ആധി നിറഞ്ഞു. ന്യൂസിലെ കുട്ടിയുടെ പ്രായവും അവൻ ചെയ്ത കാര്യങ്ങളും ആലോചിച്ചപ്പോൾ വല്ലാത്തൊരു അസ്വസ്ഥത. കാരണം ഞാനും 14 വയസുള്ള ഒരു മോന്റെയും 8 വയസുള്ള ഒരു…
ആദ്യഭാഗം ദിവസങ്ങൾ എത്ര കഴിഞ്ഞെന്നോ വേനലും മഴയും വന്നു പോയെന്നോ ഒന്നും അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചില്ല. തിരികെ ചെല്ലാൻ ഭയമായിരുന്നു. എന്തു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒരു നിമിഷം കൊണ്ട് ഞാനെന്റെ ജീവിതം ഇല്ലാതാക്കിയത് എന്തിനെന്നും എനിക്കറിയില്ലായിരുന്നു. നാളുകളെടുത്തു വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ. എത്രയെത്ര കുറ്റപെടുത്തലുകൾ പഴിചാരലുകൾ സ്വന്തം കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചവൾ എല്ലാവരാലും വെറുക്കപെട്ടവൾ. ജനിച്ചു വളർന്ന വീട്ടിലും ആർക്കും വേണ്ടാത്ത ഒരുവളെ പോലെ. ഇരുട്ടിൽ നിന്നും പുറത്തേക്ക് വരാൻ ഭയം തോന്നി തുടങ്ങി. ഒരിക്കലെപ്പോഴോ എന്നെ കാണാൻ വന്ന ഇക്കാനെ പോലും ഞാൻ കാണാൻ കൂട്ടാക്കിയില്ല. എന്റെ പൊന്നു മോനെ നോക്കാൻ ധൈര്യം ഇല്ലായിരുന്നു. ജീവൻ കിട്ടാതെ പിടയുന്ന നേരം എന്റെ മോൻ എന്നെ നോക്കിയ നോട്ടം…. ഇപ്പോഴും എന്റെ ഓരോ രാത്രീകളെയും പേടിപ്പെടുത്തി കൊണ്ടിരുന്നു. എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്.. അന്നത്തെ ആ…
ആദ്യഭാഗം എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല.. മോൻ എഴുനേൽക്കുമ്പോൾ പാല് കൊടുത്തു ഉറക്കി വീണ്ടും അവിടെ തന്നെ കിടന്നു.. ഇടക്ക് ഉമ്മ വന്ന് നോക്കിയതല്ലാതെ എനിക്ക് സുഖമില്ല എന്ന് തോന്നിയതു കൊണ്ടാവണം വിളിക്കാതെ പോയത്. ഉച്ചക്ക് ഇക്ക വന്നു എന്നെ ചോദിക്കുന്നത് കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഇന്ന് ഫുള്ള് കിടപ്പായിരുന്നു. സുഖമില്ലെന്നു തോന്നുന്നു. നീ ഒന്ന് ചോദിച്ചേ എന്ന് ഉമ്മ പറയുന്നത് കേട്ടു. ഇക്ക മുകളിലേക്ക് വരുമ്പോഴേക്കും ഞാൻ ബാത്റൂമിൽ കയറിയിരുന്നു. തിരിച്ചിറങ്ങിയപ്പോ എന്തു പറ്റി എന്ന ഇക്കാടെ ചോദ്യത്തിന് നിങ്ങൾക്ക് പഴയപോലെ എന്നെ ഇഷ്ടമാണോ എന്ന ചോദ്യമായിരുന്നു ഞാൻ തിരിച്ചു ചോദിച്ചത്. നിനക്ക് വട്ടായോ. ഇഷ്ടമില്ലാതെ പിന്നെ എന്നൊരു ഒഴുക്കൻ മറുപടിയോടെ മോനെ എടുത്തു താഴേക്കു പോയി.. ചോര പൊടിയാത്ത മുറിവിൽ നിന്നും അപ്പോഴേ വേദന തുടങ്ങിയിരുന്നു.. അത്താഴം കഴിച്ചു കിടക്കാൻ നേരവും മൊബൈലിൽ തോണ്ടി കിടക്കുന്ന ഇക്കനോട് പഴേ ചോദ്യം ആവർത്തിച്ചു.. ഇതെന്തു പറ്റി…
“എന്റെ റബ്ബേ. ഇതാരാ കയ്യോളെ. അന്റെ മോൻ ബഷീറിന്റെ കെട്ടിയോളല്ലേ ഇത്!!!” “ആ താത്ത…” “നീയെന്താ പെണ്ണെ പേറും പെറപ്പും കഴിഞ്ഞപ്പോ കടല വെള്ളത്തിലിട്ട പോലെ ചീർത്ത് പോയത്. അന്നേ കണ്ട ഇപ്പൊ ഓന്റെ ഉമ്മെന്നു പറയൂലോ. ഓനെ ഇപ്പൊ വീണ്ടും കെട്ടിക്കാനാവുന്നുള്ളു.” “മ്മ്…” തികട്ടി വന്ന ദേഷ്യത്തെ ചവച്ചിറക്കി കൊണ്ട് ഞാൻ അടുക്കളയിലേക്ക് പോയി. അതിന് ഇപ്പോഴത്തെ പെൺപിള്ളേർ മേലനങ്ങി വല്ലോം ചെയ്യോ. പെറ്റു കഴിഞ്ഞു നാല്പത് ദിവസോം തീറ്റയും റെസ്റ്റുമല്ലെ.. നമ്മടെ കാലത്തൊക്കെ പതിനഞ്ചു കഴിഞ്ഞ പിന്നെ കെട്ടിയോനേം നോക്കണം കുട്ട്യോളേം നോക്കണം വീടും നോക്കണം. പിന്നേം കേൾക്കുന്നുണ്ട് ഉപദേശവും കുറ്റപെടുത്തലുകളും. “വീട് നോക്കിയില്ലേ വീട്, എവിടേലും ഇറങ്ങി പോവോ.”താത്തനെ കേൾക്കാതെ ഉള്ളിലുള്ളത് പുറത്തു വരാൻ കഴിയാതെ വീർപ്പു മുട്ടുന്നത് സിങ്കിലെ പത്രങ്ങളോട് തീർത്തു ഞാൻ. “ഇത്രേം നേരായിട്ടും ഒരു ചായ തരാൻ ആരൂല്യെ ഇവിടെ”, ശബ്ദം അടുത്ത് കേട്ടപ്പോ തന്നെ കരുതി ഇനി അടുക്കളയിൽ ഇരുന്നാണ്. ‘പടച്ചോനെ,…
ആദ്യഭാഗം അത്രക്കും മൊഞ്ചുള്ളൊരു പെൺകുട്ടി.കാച്ചി തുണിയെടുത്തു വെളുത്ത സിൽക്കിന്റെ കുപ്പായവുമിട്ട് സാറാന് പുതപ്പെന്ന്’ പേരുള്ള വലിയ തട്ടവുമിട്ട് ഒരു സുന്ദരി പെൺകുട്ടി. മാൻപേട മിഴികളും തൊണ്ടി പഴം പോലുള്ള ചുണ്ടും കയ്യിൽ മൈലാഞ്ചി ചോപ്പും.പള്ളി കാട്ടിലെ ജിന്നിന്റെ പെണ്ണ്.. ആമിന.. താൻ ഏറെ കാണാൻ കൊതിച്ച രൂപം. പെണ്ണിന്റെ മൊഞ്ച് കണ്ടപ്പോൾ ഒരു നിമിഷം നോക്കി നിന്നു പോയി. “എന്തെ ആമി നിനക്കൊന്നും ചോദിക്കാനില്ലേ.” ” എന്റെ പേരെങ്ങനെ അറിയാം… വെറും ഒരു പുഞ്ചിരി മാത്രം.. “എനിക്ക് പോണം…. നിനക്കെന്താണ് ചോദിക്കാൻ ഉള്ളത്. എന്നെ കാണാൻ നീ ഇത്രമേൽ ആഗ്രഹിച്ചത് എന്തിനാണ്..?” “അത് പിന്നെ.. ഞാൻ ചോദിച്ചാൽ വിഷമാവോ…” “ഇല്ല.. ചോദിക്ക് ..” ” അന്ന് ഇയ്യാത്തുമ്മ നിങ്ങടെ വയറിനു താഴെ കണ്ടത് ആരുടെ പേരായിരുന്നു..?നിങ്ങള് എങ്ങനെയാ ആദ്യം തമ്മിൽ കണ്ടു മുട്ടിയത്..?എന്തിനാ നിങ്ങടെ കെട്ടിയോൻ നിങ്ങളെ കെട്ടിയ രണ്ടിന്റെ അന്ന് വീട്ടില് കൊണ്ടാക്കി തിരിച്ചു പോയത്?” ഒറ്റശ്വാസത്തിൽ ചോദിക്കാൻ ഉള്ളതൊക്കെ…
ആദ്യഭാഗം ആ നിമിഷം ഓജോ ബോര്ഡിന്റെ കാര്യം ഒരു കൊള്ളിയാൻ പോലെ മനസിലൂടെ കടന്ന് പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അലമാരയിൽ വെച്ചിരുന്ന ഓജോ ബോർഡ് കയ്യിലെടുത്തു…. എന്തു ചെയ്യണം എന്നറിയാതെ കുറേ നേരം പിടിച്ചു നിന്നു… മനസ് ആകെ ഭയം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ ആ ഭയത്തെ മാറ്റി നിർത്താൻ ഉതകുന്ന വിധം എന്തോ ആ ഓജോ ബോർഡിലേക്ക് ആകർഷിക്കുന്നുണ്ട്.. സമയം 11:42. ഓജോ ബോർഡിന്റെ പാക്ക് തുറന്നു അത് മേശമേൽ നിവർത്തി വെച്ചു. കാണാൻ നല്ല ഭംഗിയുണ്ട്. എങ്കിലും നിഗൂഢമായി മറഞ്ഞിരിക്കുന്ന എന്തോ ഒന്ന് അതിനുള്ളിൽ ഉണ്ട്. കുറേ സിനിമകളിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. ആകെ കൺഫ്യൂഷൻ. ലൈറ്റ് ഇടണോ.. സ്വിച് ഓൺ ചെയ്യാൻ തുടങ്ങിയപ്പോ മനസ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ലൈറ്റ് കണ്ട് ഉമ്മ വന്നാൽ വേണ്ട ലൈറ്റ് ഇടേണ്ട. എങ്കിലും ഭയമുണ്ട്. ബെഡ് ലൈറ്റ് മാത്രം കത്തിച്ചു…
ടീ.. ഹാജറ.. ഈ ഓജോ ബോർഡ് എവിടെ കിട്ടും ന്തൂട്ട്.. ഓജോ ബോർഡോ? എന്തിനു നിനക്ക്? നിനക്കിത് എന്തിന്റെ കേടാണ്? നീ എന്താ ചെയ്യാൻ പോണത്? നിർത്തി നിർത്തി ചോദിക്കെന്റെ പെണ്ണെ.. ഇതെന്തോന്നിത് ഞാൻ ഒരു കാര്യം ചോദിച്ചപ്പോ നൂറു ചോദ്യം എന്നോട് ചോദിക്കുന്നോ.. എന്നിട്ട് ഞാൻ ചോദിച്ചതിന് ഉത്തരോം ഇല്ല..പറയടീ എവിടെ കിട്ടും. അങ്ങനെ ചോയ്ച്ച ഷോപ്പൊന്നും എനിക്കറിഞ്ഞൂടാ.. ചിലപ്പോ ആമസോണിൽ കിട്ടും. നോക്കിയാലോ. ബാ നമുക്കൊന്ന് നോക്കാം.. ടീ നീ ഇതെന്തെന്തിനുള്ള പുറപ്പാടാണ്. എനിക്ക് പേടിയാവുന്നുണ്ട് ട്ടാ. ഞാൻ ഇല്ലേ കൂടെ. നീ ഒന്നു കൊണ്ടും പേടിക്കണ്ട. ഉവ്വ.. എന്തേലും സംഭവിച്ച എൻറെ പൊടി പോലും ആ പരിസരത്തു കാണൂല ട്ടൊ.ആദ്യമേ പറഞ്ഞേക്കാം. ഇജ്ജോന്ന് പിടക്കാണ്ടിരി. ഞാൻ ഇതൊന്നു ഓർഡർ ആക്കട്ടെ.. “രംഗം ശാന്തം…” (ദിവസം ഒന്ന് രണ്ട് മൂന്നു നാല്… ദിവസങ്ങൾ കൊഴിഞ്ഞു വീണു ) “പിന്നീടൊരു ദിവസം ” ആമസോണിലെ സുന്ദരൻ സെയിൽസ്മാൻ സാധനം കൊണ്ട്…
നവംബർ 5, ഞായർ സ്വർഗത്തിലേക്കുള്ള വിലാസം അറിഞ്ഞിരുന്നേൽ ഞാൻ ഇന്ന് നിനക്കൊരു കത്തെഴുതുമായിരുന്നു… നോവേറെയെങ്കിലും നാളുകൾക്കു ശേഷം ഞാനീ ഡയറി താളുകൾ തുറന്നത് മനസ് കൊണ്ടെങ്കിലും നിന്നോടൊന്നു സംസാരിക്കാൻ വേണ്ടി മാത്രമാണ്. കാരണം നമ്മൾ കാത്തിരുന്ന ആ ദിവസമായിരുന്നു ഇന്ന്. നിന്റെ കൈകൾ കൊണ്ട് ഏറ്റു വാങ്ങേണ്ട നമ്മുടെ പൊന്നു മോൻ. ഭൂമിയിലേക്ക് പിറന്ന ദിവസം. എനിക്കറിയാം സ്വർഗത്തിൽ നിന്നും അവനെ എന്നരികിലേക്ക് പറഞ്ഞു വിടുന്ന നേരം അവന്റെ നെറുകയിൽ നീ ചുംബിച്ചിരുന്നുവെന്ന്. പേറ്റു നോവിന്റെ മയക്കത്തിലും അവനെ എന്നരികിൽ കൊണ്ട് വന്ന നേരം നിന്റെ സാന്നിധ്യം ഞാൻ അനുഭവിച്ചറിഞ്ഞു. അവനു നിന്റെ മണമായിരുന്നു ചുവന്ന മന്ദാരത്തിന്റെ മണം… ഞാൻ എപ്പോഴും പറയാറില്ലേ. നിനക്ക് ചുവന്ന മന്ദാരത്തിന്റെ മണമാണെന്ന്. നിനക്കോർമ്മയുണ്ടോ നീ ആദ്യമായി എനിക്ക് സമ്മാനിച്ചത് ആ പൂക്കളായിരുന്നു.. അന്ന് നീ എനിക്കാ പൂക്കൾ സമ്മാനിച്ചപ്പോൾ ഞാൻ ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. നീ എന്നോട് പിണങ്ങിയതും. പിന്നീടെപ്പോഴും നീ എന്നരികിലേക്ക്…