Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്മനസ്
അനുഭവം അറിവുകൾ ജീവിതം തുടർക്കഥ / സീരീസ് പ്രസവം മാനസികാരോഗ്യം

പെണ്മനസ്

By Anu NazeerDecember 5, 2023Updated:December 10, 20232 Comments2 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

“എന്റെ റബ്ബേ. ഇതാരാ കയ്യോളെ. അന്റെ മോൻ ബഷീറിന്റെ കെട്ടിയോളല്ലേ ഇത്!!!”

“ആ താത്ത…”

“നീയെന്താ പെണ്ണെ പേറും പെറപ്പും കഴിഞ്ഞപ്പോ കടല വെള്ളത്തിലിട്ട പോലെ ചീർത്ത് പോയത്. അന്നേ കണ്ട ഇപ്പൊ ഓന്റെ ഉമ്മെന്നു പറയൂലോ. ഓനെ ഇപ്പൊ വീണ്ടും കെട്ടിക്കാനാവുന്നുള്ളു.”

“മ്മ്…”

തികട്ടി വന്ന ദേഷ്യത്തെ ചവച്ചിറക്കി കൊണ്ട് ഞാൻ അടുക്കളയിലേക്ക് പോയി.

അതിന് ഇപ്പോഴത്തെ പെൺപിള്ളേർ മേലനങ്ങി വല്ലോം ചെയ്യോ. പെറ്റു കഴിഞ്ഞു നാല്പത് ദിവസോം തീറ്റയും റെസ്റ്റുമല്ലെ.. നമ്മടെ കാലത്തൊക്കെ പതിനഞ്ചു കഴിഞ്ഞ പിന്നെ കെട്ടിയോനേം നോക്കണം കുട്ട്യോളേം നോക്കണം വീടും നോക്കണം.

പിന്നേം കേൾക്കുന്നുണ്ട് ഉപദേശവും കുറ്റപെടുത്തലുകളും.

“വീട് നോക്കിയില്ലേ വീട്, എവിടേലും ഇറങ്ങി പോവോ.”താത്തനെ കേൾക്കാതെ ഉള്ളിലുള്ളത് പുറത്തു വരാൻ കഴിയാതെ വീർപ്പു മുട്ടുന്നത് സിങ്കിലെ പത്രങ്ങളോട് തീർത്തു ഞാൻ.

“ഇത്രേം നേരായിട്ടും ഒരു ചായ തരാൻ ആരൂല്യെ ഇവിടെ”, ശബ്ദം അടുത്ത് കേട്ടപ്പോ തന്നെ കരുതി ഇനി അടുക്കളയിൽ ഇരുന്നാണ്.

‘പടച്ചോനെ, എന്റെ സമാദാനം കളയാൻ ദേ എത്തി ഇവിടേക്ക്’, മനസ്സിൽ പറഞ്ഞു തിരിഞ്ഞതും താത്തന്റെ മുഖത്തേക്ക്. പെൺപിള്ളേരായ നേരത്തെ എണീക്കണം.

രാത്രി മോന്റെ കരച്ചിലും വാശിയും കാരണം ഒരു പോള കണ്ണടക്കാത്ത എന്നോട് എണീക്കാൻ പറഞ്ഞ അവരെ നോക്കി എനിക്ക് ചിരിക്കാൻ തോന്നി. ഉറങ്ങിയാൽ അല്ലെ എണീക്കണ്ടതുള്ളു.

രാവിലത്തെ പ്രാതലും കഴിഞ്ഞു ഇറങ്ങാൻ നേരം ചിരിച്ചു കൊണ്ടൊരു തമാശ.. നീ ഇങ്ങനെ വീർത്തു തള്ളച്ചി പോലെ ആയ ഓൻ നല്ല മൊഞ്ചത്തി പെണ്ണിന്റെ പിന്നാലെ പോവും ട്ടൊ. ഞാൻ തന്നെ നല്ലൊരു മൊഞ്ചത്തിയെ ഓനിക് കാണിച്ചു കൊടുക്കും..

ഉമ്മയും താത്തയും ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് ചിരിക്കാൻ തോന്നിയില്ല. ചോര പൊടിയുന്ന തമാശ പോലെ തോന്നി എനിക്കത്.

ഓൾടെ സ്വഭാവം അറിയാലോ. എന്താ പറയേണ്ടത് എന്നൊന്നും ഒരു പിടീം ഇല്ല. നീ അതൊന്നും കാര്യമാക്കണ്ട എന്നും പറഞ്ഞു ഉമ്മ അകത്തേക്ക് കയറി പോയി.

അടുക്കളയിൽ നിൽക്കാൻ തോന്നിയില്ല. റൂമിലെത്തി വെറുതെ ബെഡിൽ കമഴ്ന്നു കിടന്നു. മോൻ തൊട്ടിലിൽ നല്ല ഉറക്കമാണ്. കിടന്നിടത്തു നിന്നും എഴുനേറ്റ് മോനെ നോക്കി തിരിഞ്ഞു നടക്കുമ്പോൾ കണ്ണുകൾ വെറുതെയൊന്നു കണ്ണാടിയിൽ ഉടക്കി.

സത്യം പറഞ്ഞാ കുറേ നാളായി ശർദിയും പ്രസവോം എല്ലാം ആയി ഞാൻ എന്നെ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു. എന്നെ കണ്ട് മനസിലാവാതെ ഞാൻ എന്നെ തന്നെ കുറേ നേരം കണ്ണാടിയിൽ നോക്കി നിന്നു. ഉറങ്ങാത്ത കണ്ണുകൾ. കൺപോളകൾ വീർത്തു നിൽക്കുന്നുണ്ട്. പ്രസവിച്ചു കിടക്കുമ്പോ തേച്ച മഞ്ഞളും തൈലവും കാരണം കുറച്ച് കളർ വെച്ച പോലെ. എന്നാലും ഒരു വെള്ളാമ്പിച്ച നിറം.

എന്റെ പഴയ ഇരുനിറം തന്നെ മതിയായിരുന്നു. വയറിലേക്ക് നോക്കി. വീർത്തിട്ടുണ്ട്. ശരീരത്തിന്റെ ഘടന തന്നെ മാറിയിരിക്കുന്നു. അരക്കെട്ടും മാറിടവും എല്ലാം.. എല്ലാം കൂടി നോക്കുമ്പോ താത്ത പറഞ്ഞത് പോലെ ഒരു വയസത്തി രൂപം..

വേഗം കണ്ണാടിയിൽ നിന്നും മുഖം തിരിച്ചു. എല്ലാം എന്റെ മോന് വേണ്ടിയല്ലേ. വെറുതെ ആശ്വസിക്കാൻ ശ്രമിച്ചു. പൊട്ടുവാൻ വെമ്പുന്ന ഒരു വെടിമരുന്ന് മനസ്സിൽ കിടന്നു പുകയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

ഇക്കാക്ക് പഴയ പോലെ എന്നോട് ഇഷ്ടമുണ്ടാകില്ലേ. ഉണ്ടാവുമായിരിക്കും. ഏയ്‌ ഉണ്ടാവില്ല. ചോദ്യങ്ങളും ഉത്തരങ്ങളും ഞാൻ തന്നെ വെറുതെ ഓർത്തു കൊണ്ടിരുന്നു.ചിന്തകൾക്ക് കനം കൂടിയപ്പോ വെറുതെ കണ്ണടച്ച് കിടന്നു. ഉമ്മ വന്നു ചോദിച്ചപ്പോ തലവേദനയെന്നു പറഞ്ഞപ്പോ എന്ന മോള് കിടന്നോ എന്നും പറഞ്ഞു ഉമ്മ താഴേക്ക് പോയി.

എവിടെയോ ഒരു നെരിപ്പോട് എരിഞെരിഞ്ഞു എന്നെ ഇല്ലാതാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

(തുടരും )

അനു✍️

പെണ്മനസ്സ്(2)
Post Views: 32
1
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

2 Comments

  1. Pingback: പെൺമനസ് (3) - By Anu Nazeer - കൂട്ടക്ഷരങ്ങൾ

  2. Pingback: പെണ്മനസ്സ്(2) - By Anu Nazeer - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.