Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3)
ഓർമ്മകൾ ജീവിതം തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ

മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3)

By Anu NazeerNovember 14, 20231 Comment7 Mins Read48 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

അത്രക്കും മൊഞ്ചുള്ളൊരു പെൺകുട്ടി.കാച്ചി തുണിയെടുത്തു വെളുത്ത സിൽക്കിന്റെ കുപ്പായവുമിട്ട് സാറാന്‍ പുതപ്പെന്ന്’ പേരുള്ള വലിയ തട്ടവുമിട്ട് ഒരു സുന്ദരി പെൺകുട്ടി. മാൻപേട മിഴികളും തൊണ്ടി പഴം പോലുള്ള ചുണ്ടും കയ്യിൽ മൈലാഞ്ചി ചോപ്പും.പള്ളി കാട്ടിലെ ജിന്നിന്റെ പെണ്ണ്.. ആമിന.. താൻ ഏറെ കാണാൻ കൊതിച്ച രൂപം.

പെണ്ണിന്റെ മൊഞ്ച് കണ്ടപ്പോൾ ഒരു നിമിഷം നോക്കി നിന്നു പോയി.

“എന്തെ ആമി നിനക്കൊന്നും ചോദിക്കാനില്ലേ.”

” എന്റെ പേരെങ്ങനെ അറിയാം…

വെറും ഒരു പുഞ്ചിരി മാത്രം..

“എനിക്ക് പോണം…. നിനക്കെന്താണ് ചോദിക്കാൻ ഉള്ളത്. എന്നെ കാണാൻ നീ ഇത്രമേൽ ആഗ്രഹിച്ചത് എന്തിനാണ്..?”

“അത് പിന്നെ.. ഞാൻ ചോദിച്ചാൽ വിഷമാവോ…”

“ഇല്ല.. ചോദിക്ക് ..”

” അന്ന് ഇയ്യാത്തുമ്മ നിങ്ങടെ വയറിനു താഴെ കണ്ടത് ആരുടെ പേരായിരുന്നു..?നിങ്ങള് എങ്ങനെയാ ആദ്യം തമ്മിൽ കണ്ടു മുട്ടിയത്..?എന്തിനാ നിങ്ങടെ കെട്ടിയോൻ നിങ്ങളെ കെട്ടിയ രണ്ടിന്റെ അന്ന് വീട്ടില് കൊണ്ടാക്കി തിരിച്ചു പോയത്?”

ഒറ്റശ്വാസത്തിൽ ചോദിക്കാൻ ഉള്ളതൊക്കെ ചോദിച്ചു തീർത്തു..

എന്ത് ഉത്തരം നൽകും എന്നറിയാൻ ആ മുഖത്തേക്ക് നോക്കി നിന്നു..

തന്നെ കൊല്ലുമോ.. ചോര കുടിക്കുമോ ഭയം ഇപ്പോൾ നിശബ്ദതയുടെ രൂപത്തിലാണ്..

ആമി… അതൊരു വല്യ കഥയാണ്.. ഈ ആമിനാടെ ജീവിതത്തിലെ ഏറ്റവും സുന്ദരയമായ നോവിന്റെ മണമുള്ള കഥ… നിന്റെ ഉമ്മുമ്മ പറഞ്ഞു തന്ന കഥയെക്കാൾ മധുരമുള്ള കഥ..

“കഥ കേൾക്കാൻ ഇഷ്ടമുള്ള ആമിക്ക് എന്റെ കഥ ഇഷ്ടമാവുമോ ”

“മ്മ്.ഉമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്….”

ആണോ.. എന്താ കേട്ടത്…..”

“അത് പിന്നെ…”

“പറയ്….”

“പള്ളിക്കാട്ടിലെ ജിന്നിനെ ഇഷ്ടപ്പെട്ടതും കയ്യിൽ മൈലാഞ്ചി ചോപ്പണിഞ്ഞതും കല്യാണം കഴിഞ്ഞു പോയതും തിരിച്ചു വീട്ടില് കൊണ്ടാക്കിയതും അങ്ങനെ കുറച്ച് കഥകൾ.. അപ്പൊ മുതൽ നിങ്ങള് എന്റെ മനസിൽ കേറിയത…”

ശരിയാ ആമി..ആമി കേട്ടതെല്ലാം ശരിയാ…

ഈ ആമിനാക്ക് ഒരിഷ്ടമേ തോന്നിയിട്ടുള്ളു.. അതിനെ എന്തു പേര് ചൊല്ലി വിളിക്കണം എന്ന് പോലും അറിയില്ല..ആരോടും പറയാതെ ആ ഇഷ്ടം കൊണ്ടു നടന്നത് എന്തിനാണെന്ന് പോലും എനിക്ക് അറിയില്ല.

“നിങ്ങള് എങ്ങനെയാ ആദ്യം കണ്ടത്????”

വീണ്ടും ചിരി….. എപ്പോഴും ചിരി തന്നെ മുഖത്തു. എന്തു ഭംഗിയാണ് കാണാൻ.

ആമിക്കറിയാമോ പണ്ട് മോഹങ്ങളും ഇഷ്ടങ്ങളും ഒന്നുമില്ലായിരുന്നു. കുട്ടികളുമായി കളിച്ചും ചിരിച്ചും മൈലാഞ്ചി ഇട്ടും നടന്ന കാലം. മൈലാഞ്ചി താത്ത എന്ന എല്ലാരും എന്നെ വിളിച്ചിരുന്നത്.ഇയ്യാത്തുമ്മക്ക്

ഞാൻ വളർത്തു മകൾ അല്ല ശരിക്കും മകളെ പോലെ തന്നെയാണ്.

ഞാൻ ഇട്ടു കൊടുക്കുന്ന മൈലാഞ്ചിക്ക് ചുവപ്പ് കൂടുതൽ ആണത്രേ.. ഉമ്മ എപ്പോഴും പറഞ്ഞു കളിയാക്കുന്ന കാര്യമാണ്. പക്ഷെ അവർക്ക് അറിയാത്ത ഒരു കഥയുണ്ട് ആ മൈലാഞ്ചിക്ക്.

“അതെന്തു കഥയാ.നിങ്ങക്ക് എവിടെ നിന്ന ആ മൈലാഞ്ചി കിട്ടിയേ?ആരാ തന്നത്.?”

അതൊരു ജിന്നിന്റെ കഥയ… മൈലാഞ്ചി കാട്ടിലെ ജിന്നിന്റെ കഥ.

ആ മൈലാഞ്ചി കാടും ഞങ്ങളും തമ്മിൽ വല്യ ബന്ധമാ. വീടിന്റെ വടക്കെ അതിരിൽ നിന്നാൽ ഓരോ കബറിലെയും നിശബ്ദമായ നെടുവീർപ്പ് കേൾക്കാം എന്ന് ഉമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ഒരിക്കലൊരു ദിവസം ഉപ്പൂപ്പാന്റെ ഖബറില് എത്തി നോക്കാൻ പോയപ്പോഴാ ഞാൻ ആദ്യമായി കണ്ടത്.ഖബറുകളോട് കഥ പറയുന്ന ഒരാളെ. ആദ്യമൊക്കെ പേടി തോന്നിയെങ്കിലും പിന്നീട് ഒരു ദിവസം പേര് ചോയ്ച്ചപ്പോ ഖബർ മുക്രി എന്ന് പേര് പരഞ്ഞു. പിന്നീട് ആമിനാക്ക് ഇഷ്ടമുള്ള പേര് വിളിച്ചോളാൻ പറഞ്ഞപ്പോ പള്ളിക്കാട്ടിലെ ജിന്ന് എന്ന് പറഞ്ഞു ഞാൻ കളിയാക്കി.പിന്നെ പിന്നെ എന്നും വെറുതെ എത്തി നോക്കും.അന്ന് കണ്ണു കൊണ്ട് കണ്ടത് പിന്നെ ഖൽബില് കേറി കൂടിയത് എപ്പോഴാണെന്നറിയൂല.

“എന്നിട്ടെന്താ നിങ്ങള് ആളെ തന്നെ കല്യാണം കഴിക്കാഞ്ഞേ…”

“പടച്ചോന്റെ വിധി ഇല്ല മോളെ.. അതിനും വേണ്ടേ ഒരു ഭാഗ്യം..ബീയാത്തുമ്മടെ വളർത്തു മകൾക്ക് ആ ഭാഗ്യം ഇല്ലാതെ പോയി ”

നിരാശ മുഖത്തു നിഴലിച്ചിരുന്നു അപ്പോഴൊക്കെ…

“എന്നിട്ട്..എന്താ ഉണ്ടായത് …”

” ഇടവഴിയിലും പള്ളിക്കാട്ടിലും വല്ലപ്പോഴുമൊക്കെ കണ്ടിരുന്ന ഞങ്ങൾക്ക് കണ്ണിൽ നിന്നും മറഞ്ഞാലും ഖൽബിൽ മായാതെ നിന്നിരുന്നു… ചോര ചുവപ്പുള്ള മൈലാഞ്ചി ഇലകളിൽ സമ്മാനിച്ചപ്പോ കയ്യിൽ ചുവപ്പ് പടരുമ്പോഴൊക്കെ ഞാൻ അയാളെ ഓർത്തിരുന്നു..

ഒരിക്കൽ എന്നോട് ചോദിച്ചതാണ്. ജിന്നിന്റെ പെണ്ണായി വരുമോ എന്ന്.ഉള്ളില് മോഹമുണ്ടായിട്ടും പറയാൻ ധൈര്യം ഇല്ലായിരുന്നു.സമൂഹത്തെ ഭയക്കുന്ന പെണ്ണിന് എന്തു സ്വപ്നം.

“എന്നിട്ട്…..”

എന്റെ കല്യാണം ഉറപ്പിച്ചതിനു ശേഷം ഒരിക്കൽ പോലും എന്റെ മുഖത്തു നോക്കിയിട്ടില്ല. പക്ഷെ എനിക്ക് അറിയാമായിരുന്നു എന്നെ കാണുമ്പോഴൊക്കെ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നത്. പക്ഷെ എന്റെ കല്യാണ തലേന്ന് എന്നെ കാണാൻ വന്നിരുന്നു. കയ്യിൽ ഒരു പിടി മൈലാഞ്ചി ഇലകളുമായി.ആദ്യമായി എന്റെ കയ്യിൽ സ്പർശിച്ചത് അന്നായിരുന്നു.ഈ കൈകളിൽ മറ്റൊരുത്തന്റെ പേര് കാണാൻ എനിക്ക് കാണാൻ കഴിയില്ലെന്ന് പറഞ്ഞു എത്ര നേരം എന്റെ കണ്ണുകളിൽ നോക്കി നിന്നു എന്നറിയില്ല. അവസാനം നിര കണ്ണുകളോടെ എന്നോട് യാത്ര പറഞ്ഞിറങ്ങി പോയി.

അന്ന് രാത്രിയിലും ഇന്നത്തെ പോലെ ചന്ദ്രൻ പാൽ പുഴ ഒഴുക്കിയിരുന്നു. ആ നിലാവിൽ എന്റെ ജിന്ന് അകലേക്ക് മാഞ്ഞു പോകുന്നതും നോക്കി ഞാൻ എത്ര നേരം നിന്നു എന്നറിയാമോ .ഓടി ചെന്ന് ഞാനും കൂടേ വരട്ടെ എന്ന് ചോദിക്കാൻ കൊതിച്ചെങ്കിലും ഉമ്മയുടെ മുഖം എന്റെ കാലുകളെ അനക്കിയില്ല.

തലദിവസത്തെ പാട്ടും ബഹളവും ഒന്നും എന്റെ മുഖത്തു ചിരി വരുത്തിയില്ല. പൗർണമിയിലും എന്റെ മുഖത്തു അമാവസിയായിരുന്നു. ഉറങ്ങാതെ കണ്ണു നിറഞ്ഞു കിടന്നിരുന്ന നേരത്താണ് ഒരിക്കൽ കയ്യിൽ തന്റെ പേരെഴുതുമോ എന്ന് ചോദിച്ച ചോദ്യം ഓർമയിൽ ഓടിയെത്തിയത്. ആ ചോദ്യത്തിന് ഞാൻ ഒരു മറുപടി പറഞ്ഞിരുന്നു. ഞാനും പടച്ചോനും മാത്രം കാണുന്നിടത്ത് നിന്റെ പേര് ഞാൻ എഴുതുമെന്ന്.ഞാൻ പോലുമായാതെ എന്റെ ജിന്ന് സമ്മാനിച്ച മൈലാഞ്ചി ഇലകൾ കൊണ്ട് ഞാൻ എന്റെ ജിന്നിന്റെ പേരെഴുതി. പടച്ചോനും എനിക്കും മാത്രം കാണാൻ കഴിയുന്നിടത്ത്. “എന്റെ പള്ളിക്കാട്ടിലെ ജിന്നെന്ന് ”

പക്ഷെ അത് എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് ഒരിക്കൽ പോലും ഞാൻ കരുതിയില്ല. വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ ഒരു പെണ്ണിന് ഒന്നും ഒളിക്കാൻ കഴിയില്ലെന്ന് ആ ചുവന്ന അക്ഷരങ്ങൾ തെളിയിച്ചു. ആദ്യ രാത്രിയിൽ ഭർത്താവ് ഉപേക്ഷിക്കപ്പെട്ട പെണ്ണായി മാറി ആമിന. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല എന്റെ ഭർത്താവ്. നിക്കാഹ് കഴിഞ്ഞ മൂന്നിന്റെ അന്ന് തിരിച്ചു വീട്ടിൽ കൊണ്ടാക്കി അയാൾ പോയി. പിന്നീട് ഒരിക്കലും തിരിച്ചു വന്നുമില്ല. ഞാൻ അന്നേക്ഷിച്ചുമില്ല. അയാൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരുമൊഴുക്കിയില്ല.

“എന്നിട്ട്..?”

പിന്നീട് ഒരിക്കലും ആമിന കയ്യിൽ മൈലാഞ്ചി വരച്ചിട്ടില്ല. മാസങ്ങളും ദിവസങ്ങളും കടന്നു പോയി. പള്ളിക്കാട്ടിൽ വീണ്ടും വീണ്ടും മൈലാഞ്ചി കാടുകൾ ഉണ്ടായി.ആരും ആമിനയോട് ഒന്നും ചോദിച്ചില്ല. ഇടക്ക് ഉമ്മ മാത്രം തന്നെ നോക്കി കണ്ണു തുടക്കുന്നത് കാണാം. ഉപേക്ഷിക്കപ്പെട്ട മകളെ കാണുമ്പോഴുള്ള നൊമ്പരം.

ആമിന കാത്തിരിക്കുകയാണെന്ന് അവർക്കറിയില്ലല്ലോ.നാടോ വീടോ അറിയാതെ ഇപ്പോൾ എവിടെ ആണെന്നറിയാതെ തിരിച്ചു വരും എന്ന് ഉറപ്പില്ലാത്ത ഒരാൾക്ക് മാത്രമായുള്ള കാത്തിരിപ്പ്. തന്റെ ജിന്ന് ആ നാട്ടിൽ നിന്നും പോയതിന് ശേഷം ആരും ആ കബറുകളോട് സംസാരിച്ചിട്ടില്ല. ഓരോ തവണയും ആമിന ആ ചുവരിൽ കാതോർത്തു നിൽക്കും. കബറുകളോട് കഥ പറയുന്ന ജിന്നിന്റെ ശബ്ദത്തെ കാതോർത്തു കൊണ്ട്….

ഒരില പോലും അനങ്ങുന്നില്ലെന്ന് ആമിക്ക് തോന്നി. ആമിനയുടെ കഥ കേട്ട് പ്രകൃതിയും നിശബ്ദമായി..

കുറച്ചു നേരത്തെ നിശബ്ദതയെ മുറിച്ചു ആമി ചോദിച്ചു..

“എന്നിട്ട് ”

എന്നിട്ടെന്താ ഓരോ ദിവസവും നിരാശയോടെ തിരിച്ചു പോകും. ദിവസങ്ങൾ ഓരോന്നും കടന്നു പോയി കൊണ്ടിരുന്നു. പക്ഷെ ഒരു ദിവസം ആ ചുവരിനോട് കാതോർത്ത നേരം ഒരു ഞെട്ടലായിരുന്നു. ഒരു നിമിഷം കേട്ടത് സത്യമാണോ എന്നറിയാൻ വേണ്ടി കയ്യിൽ വെറുതെ നുള്ളി നോക്കി.

കേട്ടതും കണ്ടതും എല്ലാം സത്യമായിരുന്നു.ആർക്കു വേണ്ടിയാണോ കാത്തിരുന്നത് ആരുടെ ശബ്ദം കേൾക്കുവാൻ വേണ്ടി ആണോ കാതോർത്തത് ആ ആൾ മുന്നിൽ നിൽക്കുന്നു.

സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്നു കരുതിയ ആൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുന്നിൽ..

കുറെ നേരം നോക്കി നിന്നു പോയി. പിന്നീട് കാഴ്ചകൾ പതിവായി. ഒരിക്കൽ അസർ നിസ്കാരം കഴിഞ്ഞു ഞങൾ പതിവായി കാണുന്ന ഇടത്തിൽ വെച്ചു ആ കബറുകൾക്കരികിൽ വെച്ചു എന്നോട് പറഞ്ഞു . ഇന്ന് നിന്റെ ഉപ്പൂപ്പനോട് ഞാൻ ഒരു കാര്യം ചോദിച്ചു . ഉപ്പൂപ്പ സമ്മതം മൂളിയെന്നും. നിങ്ങൾക്ക് നൊസ്സാണ് എന്നു പറഞ്ഞപ്പോ പറഞ്ഞു അതെ ആമിനനോടുള്ള നൊസ്സാണെന്ന്. ഒരുപിടി മൈലാഞ്ചി ഇലകൾ കയ്യിൽ വെച്ചു തന്നിട്ട് ചോദിച്ചു” ഈ കയ്യിൽ എന്റെ പേരെഴുതുമോ പെണ്ണെ…നിന്റെ ഉമ്മ നിന്റെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കുന്ന നേരം നിന്റെ ഉള്ളം കയ്യിൽ എന്റെ പേര് വേണം.”

സന്തോഷത്തോടെ തിരിച്ചു നടക്കുന്ന നേരം പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ട്. നാളെ പുലരുമ്പോ ഞാൻ നിന്റെ ഉമ്മാനോട് നിന്നെ ചോദിക്കാൻ വരുമെന്ന്. ഒരുപിടി മൈലാഞ്ചി ഇലകൾ മഹറായി കൊണ്ട്.

നിങ്ങക്ക് നൊസ്സാണ് മനുഷ്യ.. ചിരിച്ചു കൊണ്ട് തിരിച്ചു വിളിച്ചു പറഞ്ഞു ഓടി പോകുന്ന നേരം എനിക്കറിയില്ലായിരുന്നു എന്റെ വിധിയെ പറ്റി. അന്ന് രാത്രി ഞാൻ വീണ്ടും മൈലാഞ്ചി അരച്ചു. അന്ന് കൊടുത്ത വാക്കിന്റെ ഓർമയിൽ പടച്ചോനും ഞാനും കാണുന്നിടത്ത് എൻറെ ജിന്നിന്റെ പേരും…

പക്ഷെ പടച്ചോനത് ഇഷ്ടപ്പെട്ടില്ലായിരുന്നു. ഉറക്കത്തിൽ എന്റെ റൂഹും കൊണ്ട് പോയി. ഞാൻ പോലുമറിയാതെ ഞാൻ എന്റെ ജിന്നിനെ വിട്ടു പോയി…

അതാണ് മോളേ ജീവിതം. നീ ചോദിച്ചില്ലേ ഞാൻ ആരുടെ പേരാണ് എഴുതിയതെന്ന്. ഞാൻ എഴുതിയത് നിന്റെ വല്യ ഉപ്പൂപ്പടെ പേരാണ് മോളേ.. എന്റെ പ്രിയപ്പെട്ട ജിന്നിന്റെ പേര്..

“മ്മ്..”

പക്ഷെ എന്റെ റൂഹ് പോയതിലോ ഈ ലോകം വിട്ടു പോയതിലോ അല്ല എന്റെ വിഷമം . എന്റെ കബർ കുഴിക്കാൻ വിധിക്കപ്പെട്ടതും അയാൾ തന്നെ ആയി പോയല്ലോ എന്നുള്ളത് കൊണ്ടാണ്. അതിനേക്കാൾ ഏറെ അന്ന് എനിക്ക് മഹറായി കരുതിയ മൈലാഞ്ചി ഇലകൾ എന്റെ കബറിലിട്ട് കൊണ്ട് ആരും കാണാതെ അടക്കി പിടിച്ച തേങ്ങൽ എനിക്ക് മാത്രമേ കാണാൻ കഴിഞ്ഞുള്ളു ആ തേങ്ങൽ ഞാൻ മാത്രമേ കണ്ടുള്ളു. എങ്കിലും എന്നരികിൽ തന്നെ കബറിനായി സ്ഥലം വാങ്ങി പൈസ കൊടുത്ത് വാങ്ങിയത് എന്നെ അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടല്ലേ.

അങ്ങനെ വാങ്ങാൻ പറ്റുത്രെ. പിന്നീട് ഒരു ദിവസം പോലും എന്നരികിൽ വരാതിരുന്നിട്ടില്ല. എന്നരികിൽ നട്ട പ്രിയപ്പെട്ട മൈലാഞ്ചി കൊമ്പിൽ വെള്ളമൊഴിക്കാതെ ഇരുന്നിട്ടില്ല. ആ മൈലാഞ്ചി ചെടിയിലെ വേരുകൾക്കറിയാം ഞങ്ങളുടെ പ്രണയം…

നേരം പുലറായല്ലോ ആമി.എന്റെ കഥ കേട്ട് നിനക്ക് മടുപ്പ് തോന്നിയോ.

ഉത്തരമൊന്നുമില്ലാതെ കണ്ണുനീർ തുടച്ചു. മനോഹരമായ മുഖത്തേക്ക് നോക്കിയിരുന്നു. വെറുതെ ജനലിലൂടെ ആ മൈലാഞ്ചി കാട്ടിലേക്കൊന്നു നോക്കി. അവിടെ അതാ രണ്ടു തിളങ്ങുന്ന നക്ഷത്രം തന്നെ മാത്രം നോക്കി നിൽക്കുന്നു.തന്നെ മാത്രം ഉറ്റു നോക്കി കൊണ്ട് അടുത്തേക്ക് വരുന്ന പോലെ. ഒരു നിമിഷം ഭയം കൊണ്ട് ശരീരം തണുത്ത പോലെ ആയി. ആമിന നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി. തന്നെ നോക്കി നിൽക്കുന്ന ജിന്നിന്റെ പെണ്ണ് പതിയെ തന്നരികിലേക്ക് വരുന്നു. തന്റെ അടുത്തെത്തിയതും ഒരു മിന്നാമിനുങ്ങിന്റെ പൊട്ടു പോലെ അരികിൽ നിന്നും മാഞ്ഞു പോയി.

പെട്ടന്നെന്തോ കണ്ണിൽ ഇരുട്ട് കയറി. ശരീരം ചുട്ടു പൊള്ളുന്ന പോലെ ചൂട്. പക്ഷെ വിറക്കുന്നു.. ചുറ്റും കുപ്പി വള കിലുക്കം പോലെ ആരോ പറയുന്നു. ഈ ആമിനക്ക് പകരക്കാരി ആവാൻ നീ വരുന്നോ പെണ്ണെ… പൊട്ടിച്ചിരി… എങ്ങും ഉറക്കെ പൊട്ടിച്ചിരിക്കുന്നു.ഉമ്മ എന്നു വിളിച്ചു ബോധം നഷ്ടമായി.

വീണ്ടും ഒരു പ്രഭാതം. കുട്ടിയെ ആവശ്യമില്ലാത്ത കഥകൾ പറഞ്ഞു കൊടുത്തതിനു ഉമ്മ വെല്ലിമ്മനെ ചീത്ത പറയുന്നുണ്ട്. ഒന്നും മനസിലാവുന്നില്ല. വെല്ലിമ്മടെ മടിയിൽ ചുരുണ്ടു കൂടി കിടന്നു.

എന്തിനാ കുട്ട്യേ നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഓക്കേ ചെയ്യുന്നേ. ഒന്നും മനസിലായില്ല. എന്താണ് സംഭവിച്ചതെന്നും എനിക്കെന്ത് പറ്റിയെന്നും.വെല്ലിമ്മ എന്തൊക്കെയോ ഓതി തലയിൽ ഊതുന്നുണ്ട്.എന്റെ കുട്ടിക്ക് ഒന്നൂല്യ. എല്ലാം കുട്ടി കുറുമ്പാണ്. വെറുതെ ഓരോന്ന് പിറു പിറുക്കുന്നുണ്ട്.

ഹാജറ വന്നപ്പോഴാണ് കാര്യങ്ങൾ പിടി കിട്ടിയത്. ഉമ്മാ എന്നു വിളിച്ചു ബോധം പോയ നേരം ഉമ്മ ഓടി വന്നതും ഓജോ ബോർഡ്‌ കണ്ടതും ആമിനയെ കണ്ടെന്നു ഞാൻ പറഞ്ഞുത്രെ..

എന്തിനാ എന്റെ ആമി നീ ഓരോന്ന് കാട്ടി കൂട്ടണത്. നിന്നോട് പറഞ്ഞതല്ലേ ഞാൻ ഒന്നും വേണ്ടന്ന്.

വെറുതെ മൂളുക മാത്രം ചെയ്തു. പതിയെ എഴുനേറ്റ് നടന്നു. ആ മൈലാഞ്ചി കാടിന്റെ അരികിലേക്ക്. എത്തി നോക്കാൻ കഴിയില്ല. പൊക്കത്തിൽ മതിലുണ്ട്.

തിരിച്ചു നടക്കാൻ നേരം പുറകിൽ നിന്നും ഒരു ചോദ്യം..

പെൺകുട്ടികൾ ഇങ്ങനെ ഖബർസ്ഥാനിൽ എത്തി നോക്കാൻ പാടില്ല. എന്തിനാ ഒറ്റക്ക് ഇവിടെ വന്നത്..?

ആരാന്നു അറിയാൻ തിരിഞ്ഞു നോക്കി.. ഒരു സുന്ദരൻ ചെറുപ്പക്കാരൻ. പൂച്ച കണ്ണുള്ള ഒരാൾ..

“നിങ്ങളാര….എന്താ പേര്..”

എന്റെ പേര് ഖബർ മുക്രി….

ഇതെന്ത് പേര്…. ശരിക്കുള്ള പേരെന്താ….

“നിനക്ക് ഇഷ്ടമുള്ള പേര് വിളിച്ചോന്നേ

“എങ്കിൽ ഞാൻ പള്ളിക്കാട്ടിലെ ജിന്നെന്നു വിളിക്കും ”

ഒരു നിമിഷ ആമിനാടെ കഥയിലെ ചോദ്യം ഓർമ വന്നു ആമിക്ക്… എവിടെ നിന്നോ പൊട്ടിച്ചിരികളോടെ ആരോ പറയുന്ന കേട്ടു.

“എന്റെ പിൻഗാമി ആയി പോരുന്നോ ആമി……”

അനു ✍️

(ലാസ്റ്റ് പാർട്ട്‌ )

Post Views: 45
3
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

1 Comment

  1. Neethu V. R on November 15, 2023 12:17 AM

    ഒരുപാട് ഇഷ്ട്ടമായി ഈ എഴുത്ത് ❤️
    എന്ത് രസമാണ് വായിക്കാൻ 🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.