ഓർമ്മകളുടെ വേലിയേറ്റങ്ങളാണ്
എന്റെ ഹൃദയത്തിനേറ്റ പ്രഹരം.
എന്റെ ഹൃദ്രോഗത്തിന് മരുന്നിറ്റിക്കുന്നതും
ഓർമ്മകൾതന്നെ…
എണ്ണം പറഞ്ഞയോർമ്മകൾ
ശയിക്കുന്നിടത്തു വച്ചെന്റെ
രോഗവും കഥകളാകും.
മീസാൻകല്ലത് കാറ്റിനോടു മൂളും.
പിന്നെ ഖബറെന്നെ മടക്കും ,
ഒരു പിൻവിളിക്കും കാതോർക്കാതെ.
എന്നോർമ്മകളും മരിക്കും,
എന്റെ ഹൃദയവും …..!