വെളിച്ചം കാണാതെ പോയിരുന്ന ഒരുപാട് അക്ഷരങ്ങൾ. ഇടകാലത്തു തുറന്നു കിട്ടിയ വാതിലിലൂടെ ഒരിടം കണ്ടെത്തിയ ആശ്വാസമായിരുന്നു ആ അക്ഷരങ്ങൾക്ക്ച. ചിതൽ തിന്ന് തീരേണ്ട ഒരുപാട് അക്ഷരങ്ങൾക്ക് ഒരു പുതു ജീവൻ കിട്ടിയ അവസ്ഥ ആയിരുന്നു.പക്ഷെ പെട്ടെന്നൊരു ദിവസം അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ അറിയാതെ ഒരു നൊമ്പരം. പിന്നെ നൊമ്പരങ്ങളുടെ കൂട്ട് തന്നെയാണല്ലോ പലപ്പോഴും അക്ഷരങ്ങളുടെ ഈറ്റില്ലമാകുന്നത്.വീണ്ടും ഇപ്പോൾ അക്ഷരങ്ങൾക്ക് പുനർജ്ജന്മം നൽകാൻ പ്രതീക്ഷകളുടെ പ്രകാശമായി ഒരിടം.സന്തോഷം ഒരുപാട്. എല്ലാ ആശംസകളും എല്ലാവർക്കും.. ഇവിടുത്തെ ഈ കൂട്ടിനും കൂട്ടുകാർക്കും.സ്നേഹത്തോടെ
നിമിഷ