മഷി വറ്റിയ തൂലികൾക്ക്
പറയുവാനുണ്ടായിരുന്നത്
സങ്കടങ്ങളായിരുന്നു…
അതിലിപ്പോൾ പിന്നെയും
ഞാൻ പ്രതീക്ഷകൾ
നിറച്ചൊരുങ്ങിയിരിക്കുന്നു
ചിതറിത്തെറിച്ച സ്വപ്നങ്ങളെ
വരിതെറ്റാതെ എഴുതി
മായ്ക്കാനാവാത്ത അക്ഷര
തെറ്റുകൾ നോക്കി പകയ്കാതെ
വെട്ടിത്തിരുത്തേണ്ടതൊക്കെ തിരുത്തിയിരിക്കുന്നു
തിരുത്തലുകൾ അഭംഗി വരുത്തിയ
നാല് പുറത്തിൽ കവിയാത്തൊരു
ജീവിത കഥയുടെ ക്ലൈമാക്സിൽ
ഇന്നിവിടെ ഈ കൂട്ടക്ഷരക്കൂട്ടിൽ
ഞാനെന്നെ വീണ്ടെടുത്തിരിക്കുന്നു