ഒരു മരചുവട്ടിൽ വെച്ചാണവരിരുവരും കണ്ടുമുട്ടിയത്.
അവൻ ചോദിച്ചു .” എന്താ ഇവിടെ ?”
അവൾ പറഞ്ഞു .
“അവൻ പോയപ്പോൾ അവശേഷിച്ച സ്വപ്നങ്ങൾ സൂക്ഷിക്കാൻ ഒരിടം തേടി വന്നതാണ് .”
അവൻ പറഞ്ഞു.
“അവൾ പോയപ്പോൾ അവശേഷിച്ച സ്വപ്നങ്ങൾ സൂക്ഷിക്കുന്ന ഇടത്തിന് ഒരു
കാവൽക്കാരിയെ തേടി വന്നതാണ് .”
അവൾ ചിരിച്ചു, അവനും.
ശേഷം അവരിരുവരും കൈ കോർത്ത് നടന്നു.
അവളുടെ സ്വപ്നങ്ങൾ സൂക്ഷിക്കാൻ ഒരിടം
ഹൃദയത്തിൽ കൊടുത്തപ്പോൾ
അവന്റെ സ്വപ്ങ്ങളുടെ സൂക്ഷിപ്പുകാരിയായി അവൾ .