കാത്തിരിപ്പിലാണീ കാലം കഴിഞ്ഞിട്ടൊരു നാളിൽ
കരയുടെ മാറിൽ മടക്കമില്ലാതെ
തിരയുറങ്ങുമെന്ന്.
പെയ്യുന്ന മഴ തോരില്ലെന്ന്
മഴയില്ലാതെയും മണ്ണിടം നനയുമെന്ന്.
പൂത്ത പൂക്കൾ വാടില്ലെന്ന്
വാടിയാലും അടരില്ലെന്ന്.
അടർന്നാലും അരികിൽ നീയുണ്ടെന്ന്.
ഇനിമേൽ ഒറ്റയ്ക്കല്ലെന്ന്.