Author: Revathy

Dream catcher

എങ്ങനെയാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത്? അതുവരെ ശീലിച്ചു വന്ന മാമൂലുകളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ. അത്തരം ഒരു വിപ്ലവം ആണ് എന്റെ ഈ എഴുത്ത്. ചിലരൊക്കെ ഈ വിപ്ലവം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ പൂർണ്ണതയിൽ അത് പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇവിടെ കാലാകാലങ്ങളായി പൂജിച്ച ചില ബിംബങ്ങളെയും പ്രതിഷ്ഠകളെയും ഉടച്ചു വാർക്കുകയാണ്. ഇനി കാര്യത്തിലേക്ക് കടക്കാം ‘ടോക്സിക് റിലേഷൻഷിപ്പ്’, ഇന്നത്തെ സമൂഹത്തിൽ ഈ വാക്ക് കേട്ടിട്ടില്ലാത്ത മനുഷ്യർ വിരളമായിരിക്കും. എന്നാൽ എന്താണ് ഈ ടോക്സിക് റിലേഷൻഷിപ്പിന്റെ അകക്കാമ്പ് എന്നാണ് ഞാൻ പരിശോധിക്കാൻ പോകുന്നത്. പ്രണയബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും ടോക്സിക് റിലേഷൻഷിപ്പിനെ പറ്റി വാനോളം പലരും പറഞ്ഞു കഴിഞ്ഞു. എനിക്ക് പറയാനുള്ളത് ഈ ടോക്സിക് റിലേഷൻഷിപ്പിന്റെ തന്നെ മറ്റൊരു വകഭേദത്തെ കുറിച്ചാണ്. അതിനെ ‘ടോക്സിക് പാരന്റിംഗ്’ എന്ന് വിളിക്കാം.   ഈ ഒരൊറ്റ വാക്ക് കേൾക്കുമ്പോൾ സമൂഹം ഒന്നടങ്കം വിരൽചൂണ്ടുന്നത് വിവാഹബന്ധം വേർപ്പെടുത്തിയ മാതാപിതാക്കളുടെ കുട്ടികളിലേക്ക് ആയിരിക്കും. ഒന്നുമറിയാതെ ഭൂമിയിലേക്ക്…

Read More

കാത്തിരിപ്പിലാണീ കാലം കഴിഞ്ഞിട്ടൊരു നാളിൽ കരയുടെ മാറിൽ മടക്കമില്ലാതെ തിരയുറങ്ങുമെന്ന്. പെയ്യുന്ന മഴ തോരില്ലെന്ന് മഴയില്ലാതെയും മണ്ണിടം നനയുമെന്ന്. പൂത്ത പൂക്കൾ വാടില്ലെന്ന് വാടിയാലും അടരില്ലെന്ന്. അടർന്നാലും അരികിൽ നീയുണ്ടെന്ന്. ഇനിമേൽ ഒറ്റയ്ക്കല്ലെന്ന്.

Read More