ടാ…
എന്താടി….
എനിക്കു ഒരു കൂട്ടം പറയാനുണ്ട്…
പറഞ്ഞോ….
ഇപ്പൊ പറയാൻ പറ്റില്ല…
അതെന്താ.,..
അതൊക്കെയുണ്ട്….
എന്നാ പിന്നെ ഇഷ്ട്ടം ഉള്ളപ്പോ പറി….
ഇപ്പൊ പത്തു മണി… ഞാൻ വൈന്നേരം 4മണിക്ക് പറയാം…
ആഹ് ഒക്കെ…
ഇൻസ്റ്റ ഗ്രാമിൽ ചാറ്റ് ചെയ്യുവായിരുന്നു അവൾ.. അവളുടെ ക്ലാസ്സ് മേറ്റിനോട്….
അവൾ സമയം നോക്കി രണ്ടു മണിയായി… അവൻ ഓൺലൈനിൽ ഉണ്ട്… ഒന്നുടെ വിളിച്ചു
എടാ…. നീ എന്താക്കുവാ…ഇപ്പൊ
ഞാൻ നിന്നോട് ചാറ്റ് ചെയ്യുന്നു..
അതല്ല… ഞാൻ പറഞ്ഞില്ലേ നേരത്തെ.. അത് പറഞ്ഞാൽ നീ എന്തെങ്കിലും കരുതുമോ…
അങ്ങനെ ചോദിച്ചാൽ മാറ്റർ കേൾക്കാതെ ഞാൻ എന്താ പറയുക…..
നീ ഒന്നും വിചാരിക്കരുത്…
നിനക്ക് എന്താണേലും പറഞ്ഞൂടെ…
ഞാൻ 4.50നു പറയാം
ആയ്കോട്ടെ നീ പറ്റുമ്പോ പറി….
എന്നാ ഇപ്പൊ പറയാം.. ബട്ട് നീ ഒന്നും വിചാരിക്കരുത്…
😡ശോ ഇവളെ കൊണ്ട്…..
എടാ ഐ ലൈക് യു…
ഐ ലവ് യു….
മ്മ്.. ബട്ട് എനിക്കു താല്പര്യം ഇല്ല.. ഞമ്മൾ ഇപ്പോ ഒമ്പതിൽ അല്ലെ… ശരിയാവില്ല.. വേണ്ട..
നീ വിചാരിച്ചു ഞാൻ ശരിക്കും പറഞ്ഞതാണെന്ന്… മണ്ടൻ it is dare… 😂😂
ഓ… ആയ്ക്കോട്ടെ… 😏