എന്റെ സ്വാതന്ത്ര്യമെന്നത്
എന്റെ പ്രാണവായുവാണ്.
കാഞ്ചനക്കൂട്ടിലടക്കപ്പെട്ട..
ശാരിക പൈങ്കിളിയെപ്പോലാകിൽ,
സ്വാതന്ത്ര്യമെന്നതിനെന്തർത്ഥം ?
എന്റെ വാക്കിനും നോക്കിനും
എന്റെയിഷ്ടങ്ങൾക്കും,
എന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും,
അതിർത്തി കല്പിക്കാൻ
മറ്റാരും വരാത്ത,
എന്റെ പ്രവർത്തികളെ വിശ്വസിക്കുന്ന,
എന്റെ കുടുംബത്തോടൊപ്പമാണ്,
എന്റെ സ്വാതന്ത്ര്യമെന്നത്.
സരിത സുനിൽ ✍️