പരാജയങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുവാന്‍ പ്രചോദനം നല്കുന്നുവയാണ് . തിരിച്ചടികളും പരാജയങ്ങളും സംഭവിക്കുമ്പോള്‍ തളരുന്നവരുണ്ട്. പക്ഷേ, അവയില്‍ നിന്ന് വമ്പിച്ച ഉര്ജം നേടി ശക്തമായി തിരിച്ചുവരുന്നവരാണ് ചരിത്രം സൃഷ്ടിക്കുന്നവരും സൃഷ്ടിച്ചവരും. വിജയിക്കുമ്പോള്‍ മറ്റുള്ളവര്‍ നമ്മെ അറിയും. പരാജയപ്പെടുമ്പോള്‍ നാം നമ്മെത്തന്നെ തിരിച്ചറിയും. പരാജയങ്ങള്‍ സംഭവിക്കുമ്പോഴാണ് നമ്മള് ഉള്ളിലേക്ക് നോക്കാറുള്ളത്. പുറത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്ന അറിവിനേക്കാള്‍ മഹത്തരമാണ് അകത്തേക്ക് നോക്കുമ്പോള്‍ കിട്ടുന്നറിവ് .. പരാജയപ്പെടുമ്പോള്‍ നമുക്ക് യഥാര്‍ഥ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ സാധിക്കും. വിജയത്തില്‍ നമ്മോടൊപ്പം ചുറ്റിപ്പറ്റി നിന്നവര്‍ പരാജയപ്പെടുമ്പോള്‍ ഓടിയകലും. പരാജയത്തിലും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍. ബന്ധങ്ങളുടെ ആഴം തിരിച്ചറിയാന്‍ പരാജയം വഴിയൊരുക്കുന്നുണ്ട്.
DrMini Narendran
ഡോ. മിനി നരേന്ദ്രൻ തിരുവനന്തപുരം സ്വദേശി. അദ്ധ്യാപിക സൈക്കോളജിക്കൽ കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ. ആംഗലേയ ഭാഷയിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ഓൺലൈൻ മാധ്യമ രംഗത്തും സജീവമായി തുടരുന്നു. ഉൾകാഴ്ചകൾ പോസിറ്റീവ് വൈബ്സ് എന്ന പേരിൽ "spotify " ചാനലിലൂടെ പോഡ്കാസ്റ്റ്കളും ചെയ്തു വരുന്നു. ഇംഗ്ലീഷ് ഭാഷയിൽ Memories, Petals, Dew Drops, Rhythm of silence പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ എന്റെ കുറിപ്പുകൾ, കുട്ടികളും മാനസീകാ രോഗ്യവും , സത് ചിന്തകൾ, കൂടാതെ ലഹരിയ്ക്ക് എതിരായുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വർജ്ജിക്കു രാസലഹരി സ്വീകരിക്കു ജീവലഹരി എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പോയട്രി ക്ലബ്ബിന്റെ അവാർഡ് , പ്ലാനറ്റ് മാഗസിന്റെ ഔട്ട് സ്റ്റാൻഡിങ് വുമൺ അവാർഡ്, വർത്തി വെൽനെസ്സ് ഫൌണ്ടേഷന്റെ സമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രതിഷ്ഠ പുരസ് കാർ, കൂടാതെ സമശ്രീ ഡോക്ടർ സുകുമാർ അഴിക്കോട് അവാർഡ്, മലയാളി കൾച്ചറൽ ഫോറം അവാർഡ് , മലയാറ്റൂർ കർമ്മ ശ്രേഷ്ഠ അവാർഡ് സർഗ്ഗശ്രീ അവാർഡ്, നവഭാവന ഡോക്ടർ അയ്യപ്പപണിക്കർ അവാർഡ് , ഒടുവിലായി കേരള ഗ്രാമസ്വരാജ് ഫൌണ്ടേഷൻ സുഗത കുമാരി സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.