നിനക്ക് വീടുണ്ടോ? ഉണ്ട്.
നിനക്ക് കുടുംബമുണ്ടോ? ഉണ്ട്.
കുടുംബത്തിൽ എല്ലാരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടോ? ഉണ്ട്
ജീവിക്കാനുള്ള വകയുണ്ടോ? ഉണ്ട്.
ഭർത്താവു നിന്നെ ഉപദ്രവിക്കാറുണ്ടോ? ഇല്ല.
മക്കളെ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ഇല്ല.
നിനക്ക് വിദ്യാഭ്യാസമുണ്ടോ? ഉണ്ട്.
നിനക്ക് സുഹൃത്തുക്കൾ ഉണ്ടോ? ഉണ്ട്.
നിനക്ക് ജോലിയുണ്ടോ? ഉണ്ട്.
നിനക്ക് ബുദ്ധിയും കഴിവുകളും ഉണ്ടോ? ഉണ്ട്.
എന്നാൽ പിന്നേ നിനക്ക് സങ്കടപ്പെടാൻ അവകാശമില്ല. പരാതി പറയാതെ മര്യാദക്ക് സന്തോഷിച്ചോളണം.
ഇതിൽ കവിഞ്ഞു എവിടെ നിന്നും ഒരു സന്തോഷവും ആഗ്രഹിക്കാതെ, ഇത് ഓർത്തു ഓർത്തു സന്തോഷിച്ചു ജീവിച്ചു ചത്തോളണം.