ഞാനെന്ന പുസ്തകം നിനക്കു വേണ്ടി മാത്രമായിരുന്നു.
അതിന്റെ ഓരോ താളുകളും നിനക്കായ് ഞാൻ തുറന്നിട്ടിരുന്നു.
ആദ്യം മുതൽ അന്ത്യം വരെ ഹൃദയം മഷിയാക്കി എഴുതിയതത്രയും നിന്നെ കുറിച്ച് മാത്രമായിരുന്നു.
ശുഭപര്യവസാനിയായ ആ പുസ്തകം ഒന്ന് തുറന്നു നോക്കാതെ, താളുകൾ മറിക്കാതെ നീ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞപ്പോൾ നൊന്തത് മഷി പുരണ്ട ആ അക്ഷരങ്ങൾക്കായിരുന്നു.
@shafia