ഓണക്കോടി.
പൊന്നൊളിതൂകുന്നൊരോണക്കോടിചുറ്റി
നർത്തനമാടുംപ്രകൃതിയിപ്പോൾ
ചന്ദനപ്പട്ടുഞൊറിഞ്ഞുടുത്തീടുന്ന
ഓണനിലാവിനെപ്പോൽ സുന്ദരി.
നയനാഭിരാമമാം മലരുകളാലേ –യലംകൃതമാകുമീഓണക്കോടി,
ചിങ്ങപ്പെൺകൊടിയേറ്റംസ്നേഹപൂർവ്വം
പൃഥ്വിക്കു ചാർത്തും മേലാടയത്രേ.
അമ്പിളിപ്പൊട്ടണിഞ്ഞാടുന്ന രാവിൻ്റെ
മേനിയിലുമുണ്ടിന്നൊരോണക്കോടി
മിന്നിത്തിളങ്ങിടുംനക്ഷത്രജാലത്താൽആകെതിളങ്ങുന്നൊരോണക്കോടി.
ഉച്ചിയിൽദിനകരൻവെട്ടിത്തിളങ്ങുന്ന
പകലുമണിയുമൊരോണക്കോടി
തൂവേർപ്പുതുള്ളികൾചുട്ടികുത്തിക്കൊണ്ടി-
ട്ടൽപ്പം നനഞ്ഞൊരു ഓണക്കോടി.
സ്നേഹപൂർവ്വം നീട്ടുംഓണക്കോടി വാങ്ങിമെയ്യിലണിയുവാൻകാത്തുനിൽപ്പൂ
ഓണപ്പാട്ടിൻശീലുകാതിൽനിറയ്ക്കുന്ന
പ്രകൃതിയും ഒപ്പമീ മാനവരും.
കനകക്കസവാടചാർത്തിമുടിത്തുമ്പിൽ
തുളസിക്കതിരിൻനൈർമല്യവുമായ്
ഓണക്കളിയാടുന്ന നാരിമാർക്കൊപ്പമി –ന്നെല്ലാരുമണിയുന്നു ഓണക്കോടി.
ഡോക്ടർ. വീനസ്