പായസം
പായസം പലവിധമെങ്കിലും എനിക്കിഷ്ടം പരിപ്പ് തന്നെ
കിണർ വട്ടമുള്ള ഓട്ടുരുളിയിൽ ശുദ്ധിയും വൃത്തിയുമുള്ള പശുവിൻ നെയ്യിൽ വറുത്തെടുത്ത പരിപ്പും സ്നേഹത്തിന്റെ
മാധുര്യം നിറഞ്ഞ ശർക്കര പാനിയിൽ ഇട്ട് വിളയിച്ചെടുത്തു
നാടൻ തോർത്തു മുണ്ടിൽ പിഴിഞ്ഞെടുത്ത തേങ്ങാപ്പാലിൽ കുറുക്കിയെടുത്
മേമ്പൊടിക്കായ് അൽപ്പം ഏലക്കാപൊടി തൂകി ഒരു നുള്ള് ഉപ്പും തലപ്പാലും ചേർത്തു തിളക്കാതെ ഇറക്കി വെച്ച്
അൽപ്പം ചൂട് പോയാൽ തൊടിയിലെ നെയ്വാഴയുടെ ഇല മുറിച്ച അതിൽ പപ്പടവും പഴവും കൂട്ടിച്ചേർത്തു കഴിക്കുന്ന പായസം എന്നും ഓർമ്മയിൽ തങ്ങി നിൽപ്പു .
റംസീന നാസർ