അങ്കമാലിയർച്ചനയിൽ
നിന്നായിരുന്നു അന്നമ്മക്കൊരു പൊൻ കസവു വാങ്ങീത്.
ഒന്നുറങ്ങാൻ കിടന്നതാ
പിന്നെയുണർന്നതേയില്ല!
അവിടന്നങ്ങോരോ ഓണനാളും
ഒരു ചിങ്ങപ്പെയ്ത്ത് മാത്രം ബാക്കിയാക്കി
ആ ഓണക്കോടി വെള്ളപുതച്ചു.
അർച്ചനക്കിന്ന് പുതുനാമ
രൂപഭാവങ്ങൾ..
നിർമ്മിതികളില്ലാ ഓർമ്മകൾ പതഞ്ഞു
ജീവിതച്ചെരുവിൽ കാന മാത്രം കീറുന്നു ,
കരളിലെ തോടും പുഴയും കവിഞ്ഞൊഴുകി
ഓരോ ഓണക്കോടികളേയും
നനഞ്ഞു കുതിർത്ത്..