നിന്നിലലിഞ്ഞു,
നിന്നെമാത്രം പ്രണയിച്ചത് കൊണ്ടാവും
എന്റെ പ്രണയത്തിന്
ചെമ്പരത്തിചുവപ്പായിരുന്നത്.
അവൾക്ക് ഭ്രാന്താണ്, വെറുതെ എന്റെ പുറകെ….
പാവം…!!!
അന്തിയ്ക്ക് അമ്പിളി തെളിയും മുമ്പേ വാടുന്ന ചെമ്പരത്തിയെ ഞാൻ പിന്നീട് പ്രണയിച്ചതും അതുകൊണ്ട് തന്നെയാണ്.
പനിനീർപ്പൂവിനോളം കരുത്തില്ലാത്ത പാവം…!
പ്രണയം നിറച്ച് ചോന്നുചിരിച്ചിട്ടും
ഭ്രാന്തിയാക്കപ്പെട്ടവൾ.
✍️ ബബിത അഡിറ്റ്