Author: Babitha Adit

ആലപ്പുഴക്കാരി. പഠിച്ചത് ബി.ഫാം. ഫാർമസിസ്റ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫുൾടൈം വീട്ടുകാരി, അമ്മ റോൾ. വായിക്കാൻ ഒത്തിരിയിഷ്ടം. ചെറുതായി കുത്തിക്കുറിയ്ക്കാനും ഇഷ്ടം. എഴുതുന്നതിലെല്ലാം ഒരു തരി കനലുണ്ടാവണം. ചിരിക്കാനോ, ചിന്തിക്കാനോ, ഉള്ള് നീറ്റാനോ, പ്രത്യാശിക്കാനോ അങ്ങനെ എന്തിനെങ്കിലും പറ്റുന്നൊരു കനൽ എന്ന് വിശ്വസിക്കുന്നൊരാൾ.

വിരഹത്തിൻ മുള്ളാൽ വരഞ്ഞിടമൊക്കെ ചുവന്ന പനിനീർപ്പൂക്കൾ വിരിഞ്ഞുചിരിച്ചു. ഹൃദയമൊട്ടാകെ ചെമ്പനീർപ്പൂക്കാലമൊരുക്കി കാത്തിരിക്കുന്നു ഞാൻ നിനക്കായ്‌.. ✍️ബബിത അഡിറ്റ്

Read More

പരാജയത്തിന്റെ കൈപ്പുനീരുകൾ ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ, കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം. വിജയകിരീടം ചൂടിയ ചിത്രം. തരിയോളം പോന്ന കനലിനെ ഊതിയൂതി നാളമാക്കി. ആളിയാളിപടർത്തി അഗ്നിയായി ജ്വലിപ്പിച്ചു. സ്വപ്‌നങ്ങൾ!!! ഒത്തിരി മോഹിച്ച സ്വപ്‌നങ്ങൾ. കയ്പ്പിടിയിലൊതുക്കി അലറി ചിരിച്ചു. വിജയി!!! കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുനീരുകൾ ഘനീഭവിച്ചു. കല്ലായി. വെറും കല്ലല്ല… വജ്രക്കല്ലായി. ഉള്ളറകളിൽ ഒത്തിരി പ്രതിഫലനം തീർത്ത നോവുകൾ, ഇനിയൊരു നോവിനും കെടുത്താനാവാത്തവിധം പുഞ്ചിരിയായി തിളങ്ങി. ****************                                                 ✍️ ബബിത അഡിറ്റ്

Read More

തലയ്ക്ക് നല്ല കനം. എവിടെയൊക്കെയോ ഉറവപൊട്ടിയ വേദന ദേഹമാകെ പടർന്നു. അമ്മയുടെ കരച്ചിലിന്റെ ചീളുകൾ ചെവിയ്ക്കുള്ളിൽ തുളച്ചുകയറുന്നു. തൊണ്ടവറ്റി വരളുന്നുണ്ട്. തലയൊന്ന് അനക്കിയപ്പോൾ മാംസം തുന്നിയ നൂലുകൾ വലിഞ്ഞു. കണ്ണിൽ കുറുകിയിരുന്ന കണ്ണുനീരിനിടയിലൂടെ ഞാൻ അവളെ നോക്കി. ഉള്ളിലൊരു സങ്കടച്ചുഴലി ഒളിപ്പിച്ച് എന്റെ മുഖത്ത് ഇമ വെട്ടാതെ നോക്കിയിരിക്കുന്നവൾ. അടുത്തുള്ള സ്റ്റാൻഡിലെ പ്ലാസ്റ്റിക് ട്യൂബുകളുടെ അറ്റം എന്റെ ഞരമ്പുകളിൽ കുത്തിത്തുളച്ച സൂചികളിലാവും. വിരലുകൾക്കിടയിൽ അവളുടെ വിരലുകൾ മുറുകിയിരുന്നു. അവളുടെ പേര് വിളിക്കാൻ ആഞ്ഞെങ്കിലും തൊണ്ടയിലെവിടെയോ അത്‌ കുരുങ്ങിക്കിടന്നു. ഇന്ന് ഏതാണ് ദിവസം? എവിടെയാണിത്? കുഞ്ഞുങ്ങളോ? ഇതിനായുള്ള പൈസ? ആയിരം ചോദ്യങ്ങൾ തലയ്ക്കുള്ളിൽ നിന്നും പ്രവഹിച്ചെങ്കിലും ഒന്ന് പോലും പുറത്ത് വന്നില്ല. പൊട്ട് വയ്ക്കാത്ത അവളുടെ നെറ്റിയും പാറിപ്പറന്ന മുടിയും എന്നെ വീണ്ടും സങ്കടത്തിലാക്കി. താലി ഒരു ചരടിൽ കോർന്നിരിയ്ക്കുന്നു. എന്റെ പെണ്ണേ… ഉള്ളുലഞ്ഞ വിളി പുറത്തേയ്ക്ക് വരാതെ ശ്വാസം മുട്ടിച്ചു. കുത്തി വന്ന ചുമയിൽ ദേഹമാകെ ഉലഞ്ഞു. വേദനയുടെ മുനത്തുമ്പിൽ കോർന്ന്…

Read More

കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളം. കാതിലാകെ ഇരമ്പലുകൾ, അലറിക്കരച്ചിലുകൾ, ശ്വാസംമുട്ടും കണക്കെ ദേഹം വരിഞ്ഞു മുറുക്കിയ വലിയൊരു പാമ്പ്. അമ്മേ… അലർച്ചയോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേക്കുമ്പോഴേയ്ക്കും അവൻ ചുമച്ചു പോയിരുന്നു. വെള്ളം… അവന്റെ ശബ്ദം പുറത്തേയ്ക്ക് വരും മുൻപേ ഡെയ്സി അവനുനേരെ വാട്ടർ ബോട്ടിൽ തുറന്ന് നീട്ടി. കിതപ്പോടെ വെള്ളം കുടിച്ചിറക്കുമ്പോഴും ഭയത്താൽ വികസിച്ച കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി. ഇന്നും സ്വപ്നം കണ്ടല്ലേ. കിതപ്പടങ്ങിയിട്ടും വിറയൽ മാറാത്ത അവന്റെ കയ്യിലേയ്ക്ക് വിരലുകൾ ചേർത്ത് വീണ്ടും ആ പതിവ് ചോദ്യം. മ്മ്… കനപ്പെട്ട മൂളലിൽ അവൻ മറുപടിയൊതുക്കിയത് പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിൽ ഇടർച്ച വരുമെന്ന് ഉറപ്പുള്ളത്കൊണ്ടായിരുന്നു. എത്രനാളായി ഹരി ഇങ്ങനെ. എത്രയോ തവണ ഞാൻ പറഞ്ഞു. നമുക്കൊരു കൗൺസിലിങ് എടുക്കാം. പോയവരൊന്നും തിരിച്ചു വരില്ലല്ലോ.. ഏയ്‌… നീ കിടന്നോ. രാവിലെ പോകേണ്ടതല്ലേ. മുഖം കൊടുക്കാതെ മുറിയ്ക്ക് പുറത്തിറങ്ങുമ്പോൾ ദേഷ്യം പിടിച്ച ഡെയ്‌സിയുടെ മുഖം അവൻ മനസ്സിൽ കണ്ടിരുന്നു. ഇത് ഇടയ്ക്കിങ്ങനെയുള്ളതാണ്. ഇനി…

Read More

പരാജയത്തിന്റെ കൈപ്പുനീരുകൾ, ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ  രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ,  കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം. വിജയകിരീടം ചൂടിയ ചിത്രം. തരിയോളം പോന്ന കനലിനെ ഊതിയൂതി നാളമാക്കി. ആളിയാളിപടർത്തി അഗ്നിയായി ജ്വലിപ്പിച്ചു. സ്വപ്‌നങ്ങൾ!! ഒത്തിരി മോഹിച്ച സ്വപ്‌നങ്ങൾ!!! കയ്പ്പിടിയിലൊതുക്കി അലറി ചിരിച്ചു. വിജയി!!! കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുനീരുകൾ ഘനീഭവിച്ചു. കല്ലായി. വെറും കല്ലല്ല… വജ്രക്കല്ലായി. ഉള്ളറകളിൽ ഒത്തിരി പ്രതിഫലനം തീർത്ത നോവുകൾ, ഇനിയൊരു നോവിനും കെടുത്താനാവാത്തവിധം പുഞ്ചിരിയായി തിളങ്ങി. *********** ✍️    ബബിത അഡിറ്റ്

Read More

പിങ്കാണ്. പെണ്ണാണ്. കെട്ടിനിയും വീഴാനുള്ളതാണ്. കുടുങ്ങാതെ മുറുകാതെ കരയാതെ തളരാതെ പൊരുതാനൊരു ജീവൻ കൂടെ ഭൂമിയിൽ. ✍️  ബബിത അഡിറ്റ്

Read More

നല്ല ചിന്തകളെ വാക്കുകളാക്കി കോർത്തപ്പോൾ കേട്ടവർക്കൊന്നും അത്‌ നല്ലതല്ലത്രേ! ഇനി നല്ല ചിന്തകൾ എന്താണാവോ??? ✍️ ബബിത അഡിറ്റ്

Read More

പുകഞ്ഞുതീരുന്നതിലും നല്ലത് ആളിപടർന്ന് കെട്ടടങ്ങുന്നതാണ്.         

Read More

ഓർമ്മകളിലേയ്ക്കലിഞ്ഞുപോയ മധുരബാല്യമത്രേ കോലൈസുകൾ                  ✍️ബബിത അഡിറ്റ്

Read More

ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്‌. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ് 

Read More