Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നോവ്
ജീവിതം പ്രണയം ബന്ധങ്ങൾ

നോവ്

By Babitha AditAugust 6, 2024Updated:August 27, 202411 Comments2 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

തലയ്ക്ക് നല്ല കനം. എവിടെയൊക്കെയോ ഉറവപൊട്ടിയ വേദന ദേഹമാകെ പടർന്നു. അമ്മയുടെ കരച്ചിലിന്റെ ചീളുകൾ ചെവിയ്ക്കുള്ളിൽ തുളച്ചുകയറുന്നു. തൊണ്ടവറ്റി വരളുന്നുണ്ട്.

തലയൊന്ന് അനക്കിയപ്പോൾ മാംസം തുന്നിയ നൂലുകൾ വലിഞ്ഞു. കണ്ണിൽ കുറുകിയിരുന്ന കണ്ണുനീരിനിടയിലൂടെ ഞാൻ അവളെ നോക്കി. ഉള്ളിലൊരു സങ്കടച്ചുഴലി ഒളിപ്പിച്ച് എന്റെ മുഖത്ത് ഇമ വെട്ടാതെ നോക്കിയിരിക്കുന്നവൾ. അടുത്തുള്ള സ്റ്റാൻഡിലെ പ്ലാസ്റ്റിക് ട്യൂബുകളുടെ അറ്റം എന്റെ ഞരമ്പുകളിൽ കുത്തിത്തുളച്ച സൂചികളിലാവും. വിരലുകൾക്കിടയിൽ അവളുടെ വിരലുകൾ മുറുകിയിരുന്നു. അവളുടെ പേര് വിളിക്കാൻ ആഞ്ഞെങ്കിലും തൊണ്ടയിലെവിടെയോ അത്‌ കുരുങ്ങിക്കിടന്നു.

ഇന്ന് ഏതാണ് ദിവസം?

എവിടെയാണിത്?

കുഞ്ഞുങ്ങളോ?

ഇതിനായുള്ള പൈസ?

ആയിരം ചോദ്യങ്ങൾ തലയ്ക്കുള്ളിൽ നിന്നും പ്രവഹിച്ചെങ്കിലും ഒന്ന് പോലും പുറത്ത് വന്നില്ല.

പൊട്ട് വയ്ക്കാത്ത അവളുടെ നെറ്റിയും പാറിപ്പറന്ന മുടിയും എന്നെ വീണ്ടും സങ്കടത്തിലാക്കി. താലി ഒരു ചരടിൽ കോർന്നിരിയ്ക്കുന്നു.

എന്റെ പെണ്ണേ… ഉള്ളുലഞ്ഞ വിളി പുറത്തേയ്ക്ക് വരാതെ ശ്വാസം മുട്ടിച്ചു. കുത്തി വന്ന ചുമയിൽ ദേഹമാകെ ഉലഞ്ഞു. വേദനയുടെ മുനത്തുമ്പിൽ കോർന്ന് അമ്മേയെന്നൊരു വിളി പുറത്തുവന്നു.

അവളാകെ പേടിച്ചു പോയി. വിരലുകൾ ഒന്നുകൂടെ കൈകളിൽ അമർന്നു. അവളെപ്പോഴും അങ്ങനെയാണ്. പെൺക്കൂട്ടങ്ങൾക്കിടയിൽ പെടുമ്പോൾ വിരലുകൾ എന്റെ വിരലുകളിൽ കോർത്ത് പിടിക്കും. ആരെങ്കിലും എന്നെ ശ്രദ്‌ധിയ്ക്കുന്നുണ്ടെങ്കിൽ വിരലുകൾക്ക് മുറുക്കം കൂടും. ഒരിയ്ക്കൽ ഇതെപ്പറ്റി ചോദിച്ചപ്പോൾ “എന്റെ മാത്രാ… ആർക്കും വിട്ടുകൊടുക്കില്ല ഞാൻ. ആരും നോക്കേം വേണ്ടന്ന്. “

ഒരു നിമിഷത്തെ അശ്രദ്ധ. വണ്ടിയൊന്ന് പാളിയതാണ് പുറകിലൂടെ വന്ന വണ്ടിയ്ക്കും നിയന്ത്രണം പോയി. ഹെൽമെറ്റ്‌ വച്ചിരുന്നത് കൊണ്ടാവും ജീവൻ ശേഷിച്ചത്.

ചുറ്റും ആരൊക്കെയോ തിടുക്കത്തിൽ എന്തൊക്കെയോ ചെയ്യുന്നു. വിരലുകളിൽ നിന്നും പിടുത്തം വിടുവിച്ച് അവളിത് എങ്ങോട്ടു പോയി. കണ്ണുകൾ എത്താവുന്ന ദൂരം പരതിയെങ്കിലും അവളെ കണ്ടില്ല. പിന്നേയും ഏതോ ഇരുട്ടറയിലേയ്ക്ക് ബോധം മറന്നുപോയി. കൂട്ടിക്കെട്ടിയ മിന്നൽ ചീളുകൾ ഇടക്കിടെ മിന്നിപ്പോയി. ഒന്നുമില്ലാത്ത നിശബ്ദത. അവളുടെ മുഖം ഓർക്കാൻ ശ്രമിച്ചു വെള്ളത്തിൽ കലങ്ങുന്നത് പോലെ ഓർമ്മകൾ ഇല്ലാതെയാവുന്നു. ഇതാണോ മരണം? എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയും മുൻപേ തീക്ഷണമായ മിന്നൽപ്പിണർപ്പുകൾ എന്റെ ബോധം മറച്ചു.

ആരൊക്കെയോ അരികിലുണ്ട്. കണ്ണുകൾ വലിച്ചു തുറക്കാനാവുന്നില്ല. കവിളിൽ പതിഞ്ഞ കുഞ്ഞിച്ചുണ്ടുകൾ വല്ലിയുടേതാണ്. അല്ലിയുടെ ഉമ്മകൾക്കൊപ്പം മറ്റേ കവിളിൽ നുള്ള് കൂടികിട്ടാറുണ്ട്. ഹൃദയം വിങ്ങിനിറഞ്ഞ് കൺകോണിൽ തിങ്ങിനിന്നു.

“ഷിഫ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചാലോ ? “, പരിചിതമല്ലാത്ത ഒരു ശബ്ദം.

തലയിലൊരു തളർന്ന കൈ തലോടി. മുടിയിൽ വിരലുകൾ മുറുക്കി മെല്ലെ നോവിച്ചു. നെറ്റിയിൽ വരണ്ട ചുണ്ടുകൾ പതിഞ്ഞു. പരിചിതമായ ഗന്ധം നാസിക തുറപ്പിച്ചു.

പ്രിയ!!!.

താടിത്തുമ്പിലൂടെയൂർന്നുവീണ നനവ് കണ്ണുകളിൽ പതിച്ചു. മന്ദിച്ചു നിന്നിരുന്ന ഹൃദയത്തിൽ വേലിയേറ്റമുണ്ടായി. ഇരുട്ടറയിലെ മിന്നൽപ്പിണർപ്പുകൾ ഒന്നിച്ചുവന്ന് തലച്ചോർ കുടഞ്ഞെറിഞ്ഞു.

“തിരിച്ചു വാ..”യെന്നൊരു മർമരം കാതിൽ കേട്ടു.

ഒരു വെള്ളച്ചാട്ടം പോലെ ഓർമ്മകൾ കുതിച്ചു ചാടി. പ്രിയ, അമ്മ, വല്ലി, അല്ലി, സ്വപ്നം കണ്ട് പണിതുയർത്തുന്ന വീട്, പൊട്ടിച്ചിരികൾ, ചിണുങ്ങലുകൾ, കുസൃതികൾ, ചേർത്തുപിടിയ്ക്കലുകൾ, ചുംബനങ്ങൾ…

വേലിയേറ്റത്തിനോടുവിൽ വീണ്ടും മയക്കത്തിലേയ്ക്ക്… ഇരുട്ടിലേയ്ക്ക്…


✍️ ബബിത അഡിറ്റ്

Picture Courtesy : AI generated by FreePik

Post Views: 27
9
Babitha Adit
  • Website

ആലപ്പുഴക്കാരി. പഠിച്ചത് ബി.ഫാം. ഫാർമസിസ്റ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫുൾടൈം വീട്ടുകാരി, അമ്മ റോൾ. വായിക്കാൻ ഒത്തിരിയിഷ്ടം. ചെറുതായി കുത്തിക്കുറിയ്ക്കാനും ഇഷ്ടം. എഴുതുന്നതിലെല്ലാം ഒരു തരി കനലുണ്ടാവണം. ചിരിക്കാനോ, ചിന്തിക്കാനോ, ഉള്ള് നീറ്റാനോ, പ്രത്യാശിക്കാനോ അങ്ങനെ എന്തിനെങ്കിലും പറ്റുന്നൊരു കനൽ എന്ന് വിശ്വസിക്കുന്നൊരാൾ.

11 Comments

  1. മിനി സുന്ദരേശൻ on October 13, 2025 11:39 AM

    ഹൃദയം തൊടുന്ന എഴുത്ത്❤️🌹

    Reply
  2. Neethu V. R on August 30, 2024 5:51 AM

    ❤️❤️❤️

    Reply
  3. Nafs nafs on August 30, 2024 12:08 AM

    💔💔🥲😥

    Reply
    • Babitha Adit on October 1, 2024 7:17 PM

      ♥️

      Reply
  4. Manomohanan M T . on August 27, 2024 6:48 PM

    Likes your story ,write many more.Good luck 🍀

    Reply
  5. Sreeja Ajith on August 9, 2024 7:14 AM

    👌👌

    Reply
  6. Joyce Varghese on August 8, 2024 7:25 AM

    നല്ല രചന. നോവ്… തീരാത്ത നോവ് വാക്കുകളിൽ ഏങ്ങലടിച്ചു.
    അഭിനന്ദനങ്ങൾ👏

    Reply
    • sabira latheefi on August 29, 2024 12:00 PM

      😥😥

      Reply
  7. Suma Jayamohan on August 7, 2024 3:39 PM

    നൊമ്പരമുണർത്തുന്ന എഴുത്ത് നന്നായിരിക്കുന്നു❤️👌🌷

    Reply
    • Babitha on August 7, 2024 9:41 PM

      ♥️

      Reply
  8. Divya Sreekumar on August 7, 2024 3:26 PM

    ഹൃദയസ്പര്‍ശിയായ രചന 🩷

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.