ഇടയ്ക്കൊന്ന് മേഘം മറച്ചെന്നുവച്ച് മരിച്ചുപോകുന്നവനല്ല സൂര്യൻ. ഇടയ്ക്കിടെ ഒത്തിരി പ്രതിസന്ധികൾ വന്നെന്നാൽ തളരുന്നവരാകരുത് നമ്മളും. ✍️ ബബിത അഡിറ്റ്
Author: Babitha Adit
എല്ലുന്തിയ, വയറൊട്ടിയ ചിത്രങ്ങൾ. ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു. ദൈന്യതയെ വിറ്റ് കാശാക്കി. വിജയത്തെ ആഘോഷമാക്കി. എച്ചിൽ കൂമ്പാരം കുമിഞ്ഞു. വിശന്ന വയർ അത് മാന്തിക്കഴിച്ചു.. ✍️ബബിത അഡിറ്റ്
ഒരു വേള ഞാൻ നിശബ്ദയാവും. കണ്ണുകളടച്ചു നിദ്ര പൂകും. ശൂന്യതയിൽ അലിഞ്ഞു ചേരും. അന്നാവും.., അന്നാവും നാം നമ്മളിൽ നിന്നും നീയും ഞാനുമാകുന്നത്. ✍️ബബിത അഡിറ്റ്
നെഞ്ചുപൊട്ടി ഉള്ളുരുകി കണ്ണുകൾ പെയ്തു. ചുറ്റുമുള്ളവർ ആർത്തുവിളിച്ചു. “നല്ല തെളിനീർ!!”. ✍️ബബിത അഡിറ്റ്
നിന്നിലലിഞ്ഞു, നിന്നെമാത്രം പ്രണയിച്ചത് കൊണ്ടാവും എന്റെ പ്രണയത്തിന് ചെമ്പരത്തിചുവപ്പായിരുന്നത്. അവൾക്ക് ഭ്രാന്താണ്, വെറുതെ എന്റെ പുറകെ…. പാവം…!!! അന്തിയ്ക്ക് അമ്പിളി തെളിയും മുമ്പേ വാടുന്ന ചെമ്പരത്തിയെ ഞാൻ പിന്നീട് പ്രണയിച്ചതും അതുകൊണ്ട് തന്നെയാണ്. പനിനീർപ്പൂവിനോളം കരുത്തില്ലാത്ത പാവം…! പ്രണയം നിറച്ച് ചോന്നുചിരിച്ചിട്ടും ഭ്രാന്തിയാക്കപ്പെട്ടവൾ. ✍️ ബബിത അഡിറ്റ്
