ഒരുത്തിയവൾ ഒറ്റത്തിരിയായെരിയുന്നവൾ,
സ്നേഹം വറ്റാതെ, സ്നേഹം പകരുന്നവൾ,
അന്യർക്കായെരിഞ്ഞുള്ളിലെയിരുട്ടിലവളിടം തേടുന്നവൾ,
എത്രയെരിഞ്ഞാലും ഉൾത്താപമില്ലാതെ പുഞ്ചിരിയേകുന്നവൾ,
കുറ്റങ്ങളേറെ ചൊന്നാലും വംശത്തിന്നാധാരശിലയവൾ,
ശിലയായുറയും മൗനത്തിലും ഉറവവറ്റാത്ത സ്നേഹമവൾ,
ഒരുത്തിയവൾ ഒരിക്കലും വീട്ടാനാവാത്ത ജന്മകടത്തിൻ ബാക്കിപത്രം…
****നിഷിബ എം നിഷി****