പുതിയ ഐഫോൺ വാങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് കെട്യോൾക് അതിനോടൊരു പുച്ഛം..
എന്നാപ്പിന്നെ ഓളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവളെ മുന്നിൽ വെച്ച് ഫോണിലെ സിരി മോളെ വിളിച്ചു ഞാൻ,
”ഹായ് സിരി”
”ഹായ് ദെയ്ർ”
സിരിയുടെ പെട്ടെന്നുള്ള മറുപടി കേട്ടപ്പോ ഞാൻ ഓളെ ഒന്ന് നോക്കി . ഓള് ചൂലുമായി നിലം തൂക്കുവാണ്. ദിസ് ഈസ് ദി റൈറ്റ് ടൈം. ഞാൻ സിരിയോട് ചോയ്ച്ചു,
” യു നോ മൈ വൈഫ്”
”വിച്ച് വൺ?”
……?
പിന്നെ ഒന്നും ഓർമ ഇല്ല. ചൂലാണോ ഓളെ കയ്യിലുള്ളത് ഉലക്കയാണോ എന്ന് തിരിച്ചറിയാൻ കുറച്ചു സമയം വേണ്ടി വന്നു.
കഷ്ടകാലത്തിന് അവളുടെ നാട്ടിലെ നമ്പറും ഗൾഫിലെ നമ്പറും ഒരേ പേരിൽ ആയിരുന്നു സേവ് ചെയ്തത്. അത് ആ കുരിപ്പ് സിരിക്ക് അറിയില്ലല്ലോ!😪😪😪😪
NB: അടി കിട്ടിയാലെന്താ എന്റെ കയ്യിൽ ഐഫോൺ ആണെന്ന് നിങ്ങളെ അറിയിക്കാൻ പറ്റിയില്ലേ!