പണ്ടൊരിക്കൽ അവിടെ ഒരുവളുണ്ടായിരുന്നു
എല്ലാവരെയും സ്നേഹിച്ച് സ്വയം സ്നേഹിക്കാൻ മറന്നവൾ
ചിരിക്കാൻ മറന്നവൾ
കരയാൻ മറന്നവൾ
മറുപുറം നിന്നിട്ട് അവളെ
കാട്ടി കൊടുക്കാൻ മുതിർന്നിട്ടും
മുഖം നോക്കാൻ മറന്നവൾ
പത്തരമാറ്റ് പോൽ മിന്നി തിളങ്ങി നിന്നവൾ
ഇന്ന് കോലായിലെ മൂലയിൽ
ക്ലാവ് പിടിച്ച പോൽ
കോലം കെട്ടവൾ
അവളൊരുത്തി
എന്നിട്ടും ആഭ ഒട്ടും മങ്ങാതെ
സ്വയമെരിഞ്ഞും പുകഞ്ഞും ഇന്നും
സ്നേഹത്തിരിയായ് ജ്വലിക്കുന്നവൾ.