സമയം വെളുപ്പിന് മൂന്ന് മണി. കട്ടിലിൽ കിടക്കുന്ന ഭാര്യയെ രാഹുൽ ഇരുട്ടിൽ പരതി. പക്ഷേ അവളില്ല.
“ഇവൾ ഇതെവിടെ പോയി? ഈ പെണ്ണിന് ഇരുട്ടത്ത് ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ? നിറവയർ ആയി നിൽക്കുന്ന പെണ്ണാ… എന്തെങ്കിലും പറ്റിപ്പോയാൽ ആര് സമാധാനം പറയും?”
റൂമിൽ ലൈറ്റ് ഇട്ട്, മൊബൈൽ ഫോൺ കയ്യിൽ എടുത്ത് അവൻ റൂമിന് പുറത്തിറങ്ങി. അടുക്കളയിൽ വെട്ടം കാണുന്നുണ്ട്. അവൻ പയ്യെ പയ്യെ ഉച്ചയുണ്ടാക്കാതെ, ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ അങ്ങോട്ട് പോയി നോക്കി.
“ഇവൾക്കെന്താ ഇവിടെ പരിപാടി ?”
അവൾ ഇരുന്ന് പഴങ്കഞ്ഞി കുടിക്കുന്നു.
“എന്റെ പ്രിയപ്പെട്ട ഗർഭിണി…നിനക്ക് പഴങ്കഞ്ഞി കുടിക്കാൻ പറ്റിയ നല്ല ബെസ്റ്റ് സമയം തന്നെ കേട്ടോ …”
“കൊതി വന്നിട്ട് ഉറക്കം പോലും വരുന്നില്ല. അതുകൊണ്ടാ ചേട്ടാ….. അതേയ്… പിന്നെ….. ആരോടും പറയല്ലേ….”
അതു കേട്ടതും അവൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു. അത് ഷൂട്ട് ചെയ്യാൻ തുടങ്ങി. അവളും ഒട്ടും നാണം കാണിക്കാതെ ക്യാമറ നോക്കി പറഞ്ഞു.
“പഴങ്കഞ്ഞിയുമായി അടുക്കളയിൽ നിന്നും ക്യാമറമാൻ ഭർത്താവിനൊപ്പം സന്ധ്യ”.