നമ്മുടെ ഓരോ പുഞ്ചിരിക്ക് പിന്നിലും കാണും ആരോ ഒരാൾ
ചിലപ്പോൾ നമ്മൾപോലും തിരിച്ചറിയാതെ പോയവരാകാം
കരുതലും സ്നേഹവും ക്ഷമയും സഹനവും സമന്യയിപ്പിച്ച് നമ്മെ സ്നേഹിക്കുന്ന ഒരാൾ ,
ഒരുവേള നമ്മൾ
അറിയാതെ പോകുന്ന, ആ ഒരാളിൽ നിന്ന് നമ്മിലേക്ക് ഒഴുകിയെത്തുന്ന സ്നേഹത്തിൻ തേനരുവിയിൽ കുളിച്ച് ജീവിതാനന്ദങ്ങളിൽ മുഴുകുമ്പോൾ
ഇടവേളകളിലെങ്കിലും നല്കാൻ മടിക്കരുത്
പകരമൊരിത്തിരി സ്നേഹവും കരുതലും.