വാട്സ്ആപ്പിൽ ആദ്യമായി ഗ്രൂപ്പ് ഓപ്ഷൻ തുടങ്ങിയ ദിവസം ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് കൂടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി. മൂന്നാമന് അന്ന് നെറ്റ് ഇല്ലാത്തതിനാൽ പിറ്റേ ദിവസമാണ് വാട്സ്ആപ്പ് ഓപ്പൺ ആക്കിയത്.
വാട്സ്ആപ്പ് തുറന്ന് നോക്കിയതും അവൻ ഉടനെ എന്നെ വിളിച്ചു.
നിന്റെ വാട്സ്ആപ്പിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഇല്ലടാ എന്താ?
ആ എങ്കിൽ ഉണ്ട്. നീയും ആ ഹരിയും വാട്സ്ആപ്പിൽ ചിരിക്കുന്ന ഇമോജി ഇടുന്നതും, മെസ്സേജ് അയക്കുന്നതും എനിക്ക് കാണാൻ പറ്റുന്നുണ്ട്!!!!