സൈലന്റ് ക്യാറ്റ്, ആലി ക്യാറ്റ്
എന്ന പാട്ട് പാടി ഞാൻ ഇടവഴിയിലൂടെ നടക്കുമ്പോൾ
ഒരു പൂച്ച ഉറക്കെ മോങ്ങിക്കൊണ്ട്
എനിക്ക് കുറുകെ ചാടി.
എന്റെ പാട്ട് കേട്ടിട്ട് സഹിക്കവയ്യാതെ
ചാടിയോടി എങ്ങോട്ടോ രക്ഷപെട്ടതാണാ
കരിമ്പൂച്ച എന്ന് എന്റെ കൂടെയുള്ളവൻ.
എന്താ ചെയ്യാ,
എന്നെയൊന്ന് പ്രോത്സാഹിപ്പിക്കാൻ ആരുമില്ല!