മൂവന്തി..
ദേവാലയത്തിന്റെ ധ്യാനാത്മക മൂകത
മാനം കാറേറി കറുത്ത്
ഭൂമിയെ പുതയ്ക്കാൻ വെമ്പി
ഇരുട്ട്
മുകളിൽ പള്ളി മണി
ഒന്നു ചിലമ്പിയോ?
തെല്ലു ദൂരെ മുസ്ലിം പള്ളിയിൽനിന്ന് ബാങ്കിന്റെ അലയൊലി!
അനർഘ നിമിഷം!
ഉയിരിന്റെ ഏതോ കോണിൽ
ഒരു തിരയിളക്കം
ദേജാവൂ…
ഞാനീ നന്മ അറിഞ്ഞിട്ടുണ്ട്!
നൈർമല്യമായെന്റെ വേരുകളിലത് പടർന്നിട്ടുമുണ്ട്!
ഉള്ളിലൊരു നിലാവ്..
മുന്നിൽ ദിവ്യകാരുണ്യനാഥന്റെ പുഞ്ചിരി.
ഒരു മൊഴി
‘ ഞാൻ,അദ്വൈതം..
കുറിയും കുരിശും നിസ്കാരവുമൊക്കെ
എന്നിലേക്കുള്ള വഴി’
എന്ന്!
1 Comment
🥰🥰