അത്യാഹിത വിഭാഗത്തിലെ അവസാന രോഗിയെയും പരിശോധിച്ച് ചികിത്സ യേകുമ്പോൾ പാൽ ചുരന്നു നനഞ്ഞ മാറിടം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനവൾ പാടുപെട്ടു, പാൽ പിഴിഞ്ഞുകളയാനായി ബാത്ത് റൂമിലേയ്ക്ക്.
“അമ്മേ ,അച്ഛനെത്ര ശ്രമിച്ചിട്ടും കുഞ്ഞാവ കരച്ചിൽ തന്നെ, എന്തു ചെയ്യണമെന്നറിയില്ലമ്മേ “, മൂത്തമകളുടെ ശബ്ദം ചെവിയിൽ നിറഞ്ഞപ്പോൾ അവൾ അടുത്ത നൈറ്റ് കാൾ അറ്റൻഡ് ചെയ്യാൻ വേണ്ടി അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള ഓട്ടത്തിലായിരുന്നു.