ജനനം ബാക്കിയാക്കുന്ന ആധികൾ,
മരണം ബാക്കിയാക്കുന്ന ശൂന്യത,
പ്രണയം ബാക്കിയാക്കുന്ന നൊമ്പരം,
ബാല്യം ബാക്കിയാക്കുന്ന നഷ്ടബോധം,
സ്നേഹം ബാക്കിയാക്കുന്ന കടപ്പാടുകൾ,
നഷ്ടങ്ങൾ ബാക്കിയാക്കുന്ന വ്യഥകൾ,
ശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജീവിതം,
കർമ്മബന്ധങ്ങളുടെ പാശത്തിൽ
ഒരിക്കലും ഒടുങ്ങാത്ത ബാക്കികളുടെ ബാക്കിപത്രം…
★★★നിഷിബ എം നിഷി★★★