നൈറ്റ് കോളിന്റെ മാസ്മരികതയിൽ പരിസരം മറന്നപ്പോൾ, ഒരു വിളിക്കപ്പുറം കാത്തിരിക്കുന്ന മനസ്സിനെ അവഗണിച്ചപ്പോൾ, അടിയൊഴുക്കിലൂർന്നുപോവുന്ന പാദത്തിനടിയിലെ മണ്ണിനെയറിയാതെ, സ്വപ്നലോകത്തെ രാജാവായപ്പോൾ , അഹങ്കാരത്തിന്റെ ബുർജ് ഖലീഫ പടുത്തുയർത്തിയപ്പോൾ, വീഴ്ചയുടെ ആഘാതം തിരിച്ചറിയാനാവാതെ പോയി. ചേർത്തുനിർത്താത്ത ബന്ധങ്ങൾ ചേർത്തു പിടിക്കാനുമുണ്ടാവില്ലെന്ന തിരിച്ചറിവ് ഏറ്റവും വലിയ സത്യമായിരുന്നു.
★★★നിഷിബ എം നിഷി★★★