സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ് തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും പ്രായമല്ലിത് മനമിൽ കുരുന്നുബാല്യമോർമയിൽ കൈചേർത്തൊരാ കിളിക്കൂട് വാനമുയരിൽ പറത്തിടും അഭിലാഷങ്ങൾ അസ്തമിച്ച് തോഴനാം പ്രിയ സോദരൻ മിഴികളിൽ ഭീതിയുണർത്തി യാത്രയായ് ഈ മണ്ണിൽ ഓർമകളിൽ സ്നേഹം വിടർത്തി വീണ്ടുമിതാ നവസുദിനത്തിനായ് മെയ്യും മനസും കൂട്ടിയിണക്കി ശക്തകരങ്ങളാൽ ആഘോഷപ്പൊലിമയിൽ വാനിൽ നിറദീപം തെളിച്ചിടും കാലമേ നീയറിയുക ഒത്തുകൂടലിന് ഒത്തൊരുമയ്ക്കായ് ഞങ്ങളിതാ യാത്രാരംഭം വീണ്ടുമെന്ന നാമത്തിൽ തുടക്കം കുറിച്ചിടും
സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
1 Comment
👍🏻👍🏻