ഹൃദയം കട്ടെടുത്തവന്, ഞാനിത്രമേൽ നിന്നിലലിഞ്ഞതെങ്ങനെയായിരുന്നു? കണ്ണിലുടക്കാൻ എന്റെ മിഴികൾക്ക് കഴിഞ്ഞിട്ടില്ല, മാമ്പഴച്ചുണ്ടുകളെന്ന് വിശ്വസിക്കുന്ന നിന്റെ ചുണ്ടുകളെന്നിൽ തേൻ നുകർന്നിട്ടില്ല, നിന്റെ ഗന്ധമെന്തെന്നിതുവരെ ശരീരത്തിലലിഞ്ഞിട്ടില്ല, പിന്നെ എങ്ങനെ ഞാൻ നിന്നിലിത്ര മാത്രമടുത്തു. അപരിചിതരായ നമ്മൾ എപ്പോഴായിരുന്നു ആഴത്തിൽ ബന്ധിതരായത്? നീയെനിക്ക് പറഞ്ഞു തരൂ. നിനക്കോർമ്മയുണ്ടോ അന്നൊരു ഫെബ്രുവരി 14 ന് പ്രണയകവിത എന്റെ വിരൽത്തുമ്പിൽ ലയിച്ചു ചേർന്നപ്പോൾ ഒരു വണ്ടായി നുകരാൻ നീ വന്നത്. ആ കവിത ആഴത്തിൽ കീറിമുറിച്ച് എന്നിലുടക്കിയതും ഓരോ വരികളും മാംസദളങ്ങളായി അറുത്തുമാറ്റി മറ്റെങ്ങോ സഞ്ചരിപ്പിച്ചതും ഞാൻ മറന്നിട്ടില്ല. എന്റെ ഹൃദയം കവരാൻ നീ നടത്തിയ നാടകമായിരുന്നോ ആ നാട്യം? പിന്നീടെന്റെ ഓരോ എഴുത്തുകളും തിരുത്തിയും പ്രോത്സാഹിപ്പിച്ചും വിടാതെ കൈപിടിച്ചു. നിന്റെ തിരക്കുകളെ ശപിച്ചുപോയ ദിനങ്ങളേറെയുണ്ട്. പേരോ ഊരോ പറയാൻ മറന്നുപോയ നമ്മൾ ഉരുവിട്ടതത്രയും പ്രണയമഴയെ കുറിച്ചായിരുന്നില്ലേ? ആദ്യമായി നീയെന്നോട് ചോദിച്ചതെന്തായിരുന്നെന്ന് നിനക്കോർമ്മയുണ്ടോ? എന്നിൽ നീയെത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന വാക്കുകളല്ലേ ? അന്നെനിക്ക് നിന്നോട് ചൊല്ലാൻ വാക്കുകൾ മതിയാകുമായിരുന്നില്ല. ഏറെ…
Author: സലീന സർഫ്രാസ്
പഴമയുടെയാഴിയിൽ പുതപ്പിച്ച കുഞ്ഞോർമ്മകളിലൂടെ ഒരു സഞ്ചാരം അനിവാര്യമെന്ന് ചിന്തകൾ മുറവിളി കൂട്ടുന്നു. വിവാഹജീവിതത്തിൽ തഴയപ്പെടാത്ത സുന്ദര നിമിഷങ്ങളിൽ ഒന്നാണ് ഹണിമൂൺ യാത്ര. ആസ്വദിക്കാനേറെയുണ്ടെന്നാലും തൃപ്തിയാർന്ന മനമും സാഹചര്യവും ഏറെ പ്രധാനവുമാണ്. അങ്ങനൊരു യാത്രയിലൂടെ… ” ഇക്കാ.. ഇങ്ങളെന്താ ഒരു ഉഷാർ ഇല്ലാതെ ഇരിക്കണേ നാളെയല്ലേ നമ്മള് പറഞ്ഞ ഊട്ടി, മൈസൂർ ടൂർ? ഓഹോ ഇനി ഇതും വെള്ളത്തിൽ വരച്ച വര പോലെയായോ? അല്ലേലും എനിക്കറിയാം ഇങ്ങളെ വീട്ടുകാർ പറയുന്ന സ്ഥിരം ഡയലോഗിൽ വീണുപോയിക്കാണും, വെറുതെ കാശ് കളഞ്ഞു രോഗം വിളിച്ചു വരുത്തണോ എന്ന് ല്ലേ? ” എന്റെ താണ്ഡവം കണ്ടിട്ടാവണം ചിരിച്ചു കൊണ്ട് എന്നെ പിടിച്ചുവലിച്ചു ദേഹത്തേക്കിട്ടു കൊണ്ട് മൃദുവായി ചുണ്ടിൽ ചുംബിച്ചു. ” ഡീ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്നെയും കൂട്ടി ആ മനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര പോകണമെന്നത്. പിന്നേ ആ തണുപ്പിൽ ചേർത്ത് പിടിച്ചു അങ്ങനെ അങ്ങനെ, താൻ റെഡിയായിക്കോ ” അത് പറയുമ്പോൾ ഇക്കയുടെ മുഖം…
സുഗന്ധമൂറുമാ തണൽമരം കാറ്റിലാടിയുലഞ്ഞുവോ ശിഖരങ്ങൾ കൊഴിഞ്ഞു ബന്ധങ്ങൾ അടർന്നു കാലമേ ഇനിയുമീ വഴി നമുക്കായ് തുറക്കുമോ ചരിത്രമേ തിരുത്തിയിതാ സൗഹൃദപ്പൊരുമ കൂടുകൂട്ടുന്നിതാ വീണ്ടുമാ അക്ഷരക്കളരിയിൽ അനുഭവങ്ങളാൽ കോറിയിടും പ്രായമല്ലിത് മനമിൽ കുരുന്നുബാല്യമോർമയിൽ കൈചേർത്തൊരാ കിളിക്കൂട് വാനമുയരിൽ പറത്തിടും അഭിലാഷങ്ങൾ അസ്‌തമിച്ച് തോഴനാം പ്രിയ സോദരൻ മിഴികളിൽ ഭീതിയുണർത്തി യാത്രയായ് ഈ മണ്ണിൽ ഓർമകളിൽ സ്നേഹം വിടർത്തി വീണ്ടുമിതാ നവസുദിനത്തിനായ് മെയ്യും മനസും കൂട്ടിയിണക്കി ശക്തകരങ്ങളാൽ ആഘോഷപ്പൊലിമയിൽ വാനിൽ നിറദീപം തെളിച്ചിടും കാലമേ നീയറിയുക ഒത്തുകൂടലിന് ഒത്തൊരുമയ്ക്കായ് ഞങ്ങളിതാ യാത്രാരംഭം വീണ്ടുമെന്ന നാമത്തിൽ തുടക്കം കുറിച്ചിടും സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
ചിണുങ്ങി പെയ്തു തോർന്ന മഴത്തുള്ളികൾ കളിയാടിടവേ കൈചേർത്തിറുത്തൊരാ പൂമൊട്ടുകൾ കുമ്പിട്ടിടുമീ മണ്ണിൽ വിരഹമോതി മണമില്ല ഗുണമില്ല പൂവിതളുകൾ പിഴുതെടുത്തതും കളമൊരുക്കി പുതുമയുടെ ഗന്ധമോതും ഉടുപ്പുകളണിഞ്ഞവൾ നൃത്തമാടി നാവിലൂറും വിഭവങ്ങളാൽ തീന്മേശയിൽ നിറഞ്ഞു ആളെണ്ണം കുറഞ്ഞെന്ന് പരിഭവമോതി അമ്മമനം തേങ്ങി വട്ടമിട്ടിരുന്നുണ്ണാൻ നേരമിനിയില്ലെന്നും കയ്യെത്തും ദൂരത്തെല്ലാമുണ്ടിന്നും അവരവർ അരുളി ആർപ്പുവിളിയും ആഘോഷവുമില്ലാതെ അമ്മയ്ക്ക് തീറെഴുതിയവർ പലരുമുണ്ടീ ഉലകിലല്ലയോ നിലവിളക്കിൻ പ്രകാശിതം തിരുവാതിര കളിയിലും ആർപ്പുവിളിയിൽ വഞ്ചിപ്പാട്ടും എല്ലാമെല്ലാം പൊയ്മറഞ്ഞൊരു കാലം പഴമയിൽ പലതുണ്ട് നുണയാൻ പുതുമയിൽ പലതുണ്ടറിയാൻ കൊമ്പ് കോർത്തോരാ മാനുഷ്യർ അടുക്കളത്തിണ്ണയിൽ വെന്തുരുകുന്നോരമ്മമനം കണ്ടില്ലെന്നടിക്കുകയെന്നതോ നേരിൻ വഴി മർത്യാ ? സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
നിന്റെ മിഴികൾ നനഞ്ഞതത്രയും എനിക്ക് വേണ്ടിയായിരുന്നു എന്നാൽ എന്റെ മിഴികൾ തിരഞ്ഞതോ നിന്നെ മാത്രം സലീന സർഫ്രാസ് ഇരട്ടക്കുട്ടികളുടെ അമ്മ
