ഹൃദയത്തിന്റെ അറ്റത്തൊരിടത്ത്
ആരും കാണാതൊളിപ്പിച്ചൊരു മുഖമുണ്ട്..
പണ്ട്… ആൾക്കൂട്ടത്തിൽ..എനിക്ക് വേണ്ടി മാത്രം..
പിശുക്കി ഒരു ചിരി കടം തന്ന
പ്രിയപ്പെട്ട ഒരാളിന്റെ മുഖം..
ഇന്ന്.. മടുപ്പിന്റെ മാറാല മൂടിയ വരണ്ട രാപ്പകലുകളിൽ മറ്റാരും കാണാതെ
ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തിരഞ്ഞ്
ഞാനാ മുഖത്തേക്കൊന്ന് എത്തിനോക്കി
ആ ചിരിയുടെ കടം വീട്ടാറുണ്ട്!