നുരയും ആസക്തിയുടെ സിരകൾ ചൂട്പിടിച്ച് തിളച്ചു മറിയുമ്പോൾ
മധുരമുള്ള വാക്കുകളുടെ നെയ് ചേർത്ത്
രാവിന്റെ കിടപ്പറയിലേക്കവളെ അയാൾ കോരിയൊഴിക്കും.
പേടിച്ച വിഭ്രാന്തി പൂണ്ട
രതി സംയോഗങ്ങളിലവൾ
ഉള്ള് പൊള്ളിവെന്ത് പൊന്തിപ്പിടയും.
ബാക്കിയാവും പകലരികുകളിൽ ബാക്കിയുള്ളോരും
പാകമൊത്ത താപത്തിൽ
മദമാണ്ട പുലമ്പലുകളാലവളെ മൊരിച്ച് മൊരിച്ചുമെടുക്കും.
2 Comments
Intense
Very very happy with this word.. 🙏