“നിനക്കവൻ ആരാണ്?
“എന്റെ എല്ലാം.. എന്റെ പ്രിയപ്പെട്ടവൻ”
“നിന്റെ നെറ്റിയിലെന്താ ഒരു മുറിവ്?
“അതിന്നലെ എന്തോ പറഞ്ഞപ്പോൾ അവൻ..”
“നിന്റെ ഫോൺ എവിടെ?”
“അത് കഴിഞ്ഞ ദിവസം അവനു ദേഷ്യം വന്നപ്പോൾ…”
“കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഡ്രസ്സ് ഇട്ടുകണ്ടില്ലല്ലോ?”
“അതവന് ഇഷ്ടപ്പെട്ടില്ലന്ന്.. അതാ ഞാൻ..”
“എന്റെ പെണ്ണേ….
നിനക്കവൻ പ്രിയപെട്ടവൻ ആയിരിക്കും
പക്ഷേ അവനു നീ പ്രിയപ്പെട്ടതായിരുന്നുവെങ്കിൽ
നിന്റെ മനസ്സും ശരീരവും അവൻ നോവിക്കില്ലായിരുന്നു
നിന്റെ ഇഷ്ടങ്ങളെ ചവിട്ടി അരയ്ക്കില്ലായിരുന്നു
നിന്റെ കണ്ണ് നിറയ്ക്കില്ലായിരുന്നു…
നിന്നെ നീയായി നിലകൊള്ളാൻ സമ്മതിക്കുന്നവനല്ലേ
നിന്റെ പ്രിയപ്പെട്ടവൻ ആവേണ്ടത്?
നിനക്കേറ്റം പ്രിയപ്പെട്ടത്
നീ തന്നെയാവട്ടെ
ആ നിന്റെ ഇഷ്ടങ്ങൾ നീ
മടിയ്ക്കാതെ ചെയ്യൂ….”