ഒന്നും തൊറന്ന് പറയൂലാ..
ഒക്കെ ഉള്ളിലൊതുക്കും.
എന്തൂട്ടായാലും
ന്നോട്.. പറഞ്ഞൂടേ..ന്ന്
ഒരു നൂറ് വട്ടം ചോദിച്ചാലും പറയും,
ഒന്നൂല്ലടീ..
ഞാനിത്തിരി നേരം ഒറ്റക്കിരിക്കട്ടേന്ന്..
എനിക്കറിയാം,
എന്റെ വേദന കൂടി
കണ്ട് നിക്കാൻ പറ്റാഞ്ഞിട്ടാന്ന്.
അങ്ങനെ ഒറ്റക്കെല്ലാം കൊണ്ട് നടന്ന് നടന്ന് ചങ്ക് പൊട്ടിയാ ഇന്നെന്നെ ഒറ്റക്കാക്കി ഈ കെടപ്പ് കെടക്കണത് ദൈവമേ..