പ്രണയമാണെനിക്ക് നിന്നോട് …
വാടി തളർത്തുമെന്നറിഞ്ഞിട്ടും
കടുത്ത വേനലിനെ പ്രണയിക്കുന്ന
വാകപൂവിനെ പോലെ..
കൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും
കാറ്റിനെ പ്രണയിക്കുന്ന
കരിയില കൂട്ടങ്ങളെ പോലെ …..
എന്റെ നഷ്ടങ്ങളും ഇഷ്ടങ്ങളും
നിന്നോടുള്ള പ്രണയാമാണെനിക്ക് ….
എന്റെ പ്രണയത്തെ കുറിച്ചോർക്കുമ്പോഴെല്ലാം
ഒരു ശ്വാസമായ് ഒരു ഹൃദയമിടിപ്പായ്
നീയെന്നിൽ അണയുന്നുവെങ്കിൽ …
നീയെന്നേ … !!! എന്റെ ആത്മാവായ്
മാറിയെന്നറിയുന്നുണ്ട് ഞാൻ ….
ഒരു മരണത്തിനപ്പുറം വേർപ്പെടനാവാതെ
ഞാനെപ്പൊഴേ നിന്നിൽ ചേർന്നിരുന്നു
എന്റെ പ്രിയപെട്ടവനെ..
അനു ✍️