ഒരിയ്ക്കലും തീരാത്തൊരു
യാത്ര പോണം, മാറി മാറി
വരുന്ന പകലിനേയും രാവിനേയും
മതിയാവോളം കണ്ണ്
മിഴിച്ചു നോക്കിയിരിക്കണം,
ദൂരേ ദൂരേ അകന്നു
പോവുന്ന ആകാശത്തെ
എത്തിപ്പിടിക്കാൻ വെറുതേ
കയ്യൊന്നു നീട്ടണം,
അകന്നകന്നു പോവുന്ന
മരങ്ങളെ നോക്കി
കളിയാക്കി ചിരിയ്ക്കണം,
മുന്നിൽ കണ്ണെത്താ ദൂരത്ത്
കൊതിപ്പിച്ചു നിൽക്കുന്ന
മാമലകളെ കയ്യെത്തിപ്പിടിക്കണം,
മുൻപിൽ നീണ്ടു പടർന്നങ്ങനെ
കിടക്കുന്ന വഴികളെ
അതിശയത്തോടെയൊന്നു നോക്കിയിരിക്കണം,
കണ്ണ് നിറയേ എല്ലാം കണ്ട്
പതിയേ പതിയേ കണ്ണടയ്ക്കണം.!