പ്രായത്തിൻ പരിക്കുകൾ ശരീരത്തിൽ അടയാളങ്ങൾ പതിച്ച നേരം,
തടിച്ചിയെന്നു പേർ വിളിച്ചു പരിഹാസം ചൊരിഞ്ഞവർ
തെല്ലുമോർത്തീലവൾക്ക്,
അഴകിൻ അളവുകൾ തെറ്റിയ
മേനി മാത്രമല്ല,
അതിനുള്ളിൽ നന്മകൾ
മാത്രം ചിന്തിക്കും ഹൃദയവുമുണ്ടെന്ന്.
നിഷ്കപടമാമൊരു മനം
തേങ്ങുന്നുണ്ടവരുടെ
മൂർച്ചയേറും വാക്ക്ശരങ്ങൾ
എന്നുമേറ്റു വാങ്ങിടുമ്പോൾ.
ഒരു നാളവളുടെ മനസ്സിൻ
വാതായനങ്ങൾ,
എന്നെന്നേയ്ക്കുമായ്,
അവർക്കു മുന്നിൽ കൊട്ടിയടച്ചിടുമെന്നും.