ഞാൻ നീയായ് മാറിയിട്ട്
എനിക്ക് എന്നെ
നിന്നിലൂടെ കാണണം
എന്നിട്ട് നീ എന്നെ
എങ്ങനെ കാണുന്നുവെന്ന്
എനിക്ക് നിന്നിലൂടെ അറിയണം
നീയെന്നെ എത്ര
സ്നേഹിക്കുന്നുവെന്ന്
നീ പറയാതെ
നിന്റെ സ്നേഹത്തിലൂടെ
മാത്രമറിഞ്ഞ്
നിനക്കെന്നോടുള്ള സ്നേഹം
എനിക്കാവോളം
ആസ്വദിക്കണം
അതിലുമേറെയേറെ
എനിക്ക് ആ സ്നേഹം
കുളിരും പ്രണയമഴ പോലെ
അനുഭവിച്ചറിയണം.