എന്തിനെന്നറിയാത്തൊരു നൊമ്പരമിടനെഞ്ചിൽ,
വിഷാദച്ഛവി കലരുന്നു ചിന്തകളിൽ
കാരണം തേടുകിൽ ഒന്നല്ലൊരായിരം,
വീണ്ടും തിരയുകിൽ ഇന്നലെകളുടെ സ്മൃതിതീരം തെളിയുന്നു മുന്നിൽ,
ഇന്നിലേക്കൊഴുകാനാവാതെ തടയണ കെട്ടുന്നോർമ്മകൾ,
നോവിൻ കാൽചിലമ്പണിയിക്കുന്നു,
ഇന്നലെകളെ തർപ്പണം ചെയ്യണം, ഇന്നിനെയറിയാൻ,
വ്യർത്ഥമീ അർത്ഥമില്ലാത്ത ചിന്തകൾ,
അനുഭവങ്ങളെ പാഠങ്ങളാക്കാം,
അന്യമായതൊക്കെ മറവിയിലെരിക്കാം..
★★★നിഷിബ എം നിഷി★★★
1 Comment
ഏറെ സ്നേഹം സന്തോഷം 😍