ശ്യാമവർണ്ണത്തിനഴകുമായി, വൃത്തി തൻ പര്യായമായി, പൊൻപുലരിയിൽ കണിയായി, കർണ്ണകഠോരമെങ്കിലും ഉണർത്തുപാട്ടിൻ താളവുമായി, കാകനോട്ടത്തിൻ കൂർമ്മതയുമായി അനുദിനം വിരുന്നുവന്നിരുന്നൊരുകാലം. സ്വത്വം തിരിച്ചറിഞ്ഞൊരുനാൾ തന്നിൽ നിന്നുമൊരു നാളിലകലും പൂങ്കുയിൽ കുഞ്ഞിനും മാതൃത്വത്തിന്റെ മധുരമേകുന്നവർ. വർണ്ണവിവേചനത്തിന്റെ പ്രത്യക്ഷരൂപം പോൽ അവഗണനയുടെ വേദനയാവുന്നടുക്കളപ്പുറങ്ങളിൽ. വിരുന്നുകുറിക്കലിനീണവും ഒരുമയുടെ കലപിലയും ഏറെയുണ്ട് പാഠങ്ങൾ. ആയുസ്സറിയാതെ, ആയുസറ്റവരുടെ പ്രതിരൂപമായി, ആണ്ടുബലിയിൽ ഒരുരുളച്ചോറിന്റെ അവകാശിയായി, കാകൻ ചേക്കേറുന്നു കാലത്തിൻ വഴികളിൽ, പകരം വെക്കാനില്ലാത്ത പുണ്യം.
★★★നിഷിബ എം നിഷി★★★