നാട്ടുകാരെന്തു ചൊല്ലും നാവടക്കിയില്ലെങ്കിൽ,
നാടുനീളെ പറഞ്ഞുനടന്നീടും വീട്ടുവിശേഷമെല്ലാം,
നാട്ടുകാരെ ഭയന്നിട്ടയ്യോ, നാക്കടക്കി, വാക്കടക്കി,
എന്നിട്ടും നാട്ടുകാരുടെ വായടങ്ങിയില്ല,
കുറ്റങ്ങൾ കേൾക്കാൻ കുതൂഹലമോലും കാതുകൾ കാതുകൾ തമ്മിൽ രഹസ്യം കൈമാറി,
ഒടുവിൽ പരസ്യമായൊരു രഹസ്യമായി,
ആ രഹസ്യമറിയാത്തതെന്റെയീ കാതു മാത്രം,
ഒന്നായി തൊടുക്കുകിൽ നൂറാകും വിദ്യയിതൊരുനാൾ തിരിച്ചെത്തീടും
ആയിരം നാവിൻ പ്രഹരശേഷിയോടെ,
തൊടുക്കുമ്പോഴോർക്കുക വിപത്തിന്റെയാഴം,
തന്റെ ഒരു മുറം വച്ചിട്ടു, ആരാന്റെ അര മുറം ചികയുമ്പോഴോർക്കുക,
വിരലുകൾ ചൂണ്ടുന്നതാർക്കുനേരെയാവാം…
★★★നിഷിബ എം നിഷി★★★